ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. കൂടാതെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്നും ബാധിക്കപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് വിവരം. ഇതേ തുടർന്നാണ് പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി നിലപാട് അറിയിക്കാനുള്ള ഇന്ത്യയുടെ നീക്കം.
പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളാണ് ഇന്നത്തെ സർവകക്ഷി യോഗത്തിൽ വിശദീകരിക്കുക. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങളും യോഗത്തിൽ ചർച്ചയാകും. അതിനിടെ സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.
ഇന്ത്യയുടെ കടുത്ത നടപടികൾക്കെതിരെ ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് വ്യക്തമാക്കി. പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്നും ആസിഫ് പറഞ്ഞു. പാകിസ്ഥാന് ഈ ഭീകരാക്രമണത്തിൽ പങ്കുണ്ട് എന്നതിന് എന്ത് തെളിവാണുള്ളതെന്നും പ്രതിരോധ മന്ത്രി ചോദിച്ചു. കൂടാതെ ഭീകരവാദത്തെ വലിയ ഇരകളിൽ ഒന്ന് പാകിസ്ഥാനാണെന്നും ഇന്ത്യയാണ് ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യമെന്നും പാക് ക്വാജ ആസിഫ് കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.