Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം; സൂത്രധാരൻ ലഷ്കർ ഭീകരൻ, ആക്രമണം നടത്തിയത് ആറം​ഗ സംഘം

Pahalgam Terrorist Attack: ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള കസൂരിയാണ് പഹൽ​ഗാമിലെ ഭീകരാക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2025, 11:20 AM IST
  • ആറം​ഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
  • ആക്രമണ സംഘത്തിൽ പ്രാദേശിക ഭീകരനും ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
  • ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ ഈ ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം; സൂത്രധാരൻ ലഷ്കർ ഭീകരൻ, ആക്രമണം നടത്തിയത് ആറം​ഗ സംഘം

ശ്രനീ​ഗർ: പഹൽ​ഗാം ഭീകരരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള കസൂരിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നാണ് ഇയാൾ ആക്രമണം നിയന്ത്രിച്ചതെന്നാണ് സൂചന. ആറം​ഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണ സംഘത്തിൽ പ്രാദേസിക ഭീകരനും ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ ഈ ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. 

Add Zee News as a Preferred Source

അതേസമയം രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ സൈന്യം തെരച്ചിൽ നടത്തി. ബൈസരൻ മേഖലയിൽ ഹെലികോപ്റ്ററിലാണ് സൈന്യം പരിശോധന നടത്തിയത്. എന്നാൽ തെരച്ചിലിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് വിവരം. 

Also Read: Pahalgam Terror Attack: സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം

ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 28 പേരാണ്. കൊല്ലപ്പെട്ടവരിൽ 27 പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ 10ൽ അധികം പേർ നിലവിൽ ചികിത്സയിലാണ്. പഹൽ​ഗാമിലെ ആക്രമണത്തിൽ ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു. ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ശ്രീനഗറിൽ തന്നെ നടത്താനാണ് തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News