Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ

Pahalgam Terror Attack Latest Reports: ജമ്മു കശ്മീരിലെ പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2025, 06:16 AM IST
  • പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു
  • കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നും സൂചനയുണ്ട്
Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നും സൂചനയുണ്ട്. ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. ആക്രമണത്തെ ശക്തമായി അപലപിച്ചു കൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രംഗത്തെത്തിയിരുന്നു. 

Add Zee News as a Preferred Source

Also Read: ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്; ടിആർഎഫ് ലഷ്കർ അനുകൂല സംഘടന? ഫണ്ട് ആയുധ, മയക്കുമരുന്ന് കടത്തിലൂടെ

ജമ്മു കശ്മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പോലീസ് സംഘമാണെന്നും കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങിയെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച മഞ്ജുനാഥന്റെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ എത്തിക്കും. 

കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാനുള്ള ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.  സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി അക്രമികളാരെയും വെറുതേവിടില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. സംഭവ സ്ഥലത്തേയ്ക്ക് എത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി അമിത് ഷായ്ക്ക് നിർദ്ദേശം നൽകി. 

Also Read: പഹൽ​ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും: മരിച്ചത് എറണാകുളം സ്വദേശി രാമചന്ദ്രൻ

ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ സുരക്ഷിതരാണെന്നാണ്  വിവരം ലഭിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് കശ്മീരിൽ ഉള്ളത്. ടൂറിസ്റ്റുകൾ ആയി കർണാടകയിൽ നിന്ന് 12 പേർ ഇവിടെ എത്തിയിട്ടുണ്ട്. ഇവർ ഒരേ സംഘത്തിൽ ഉള്ളവർ അല്ലെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News