Pahalgam Terror Attack: ജമ്മു കശ്മീർ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

Jammu Kashmir LoC: പാകിസ്ഥാൻ വെടിവെപ്പിനെ ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയിലാണ് നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിവെപ്പുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2025, 11:16 AM IST
  • ഏപ്രിൽ 22ന് ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണമുണ്ടായി
  • ഒരു മലയാളി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്
Pahalgam Terror Attack: ജമ്മു കശ്മീർ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിവെപ്പ് നടത്തി പാകിസ്ഥാൻ. ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ വെടിവെപ്പിനെ ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്ച രാത്രിയിലാണ് ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിവെപ്പുണ്ടായത്.

Add Zee News as a Preferred Source

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് മരിച്ചത്. ഈ സംഭവത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ പ്രതിസന്ധി രൂപപ്പെട്ടതിനിടെയാണ് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഏപ്രിൽ 22ന് ആണ് ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണമുണ്ടായത്.

മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു. ലഷ്കർ ഇ ത്വയ്ബയുടെ അനുകൂല സംഘടനയാണ് ടിആർഎഫ്. ഭീകരർക്കെതിരെയും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News