ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടികൾ കടുപ്പിച്ചതിന്റെ ഭാഗമായാണ് എക്സ് അക്കൗണ്ടും നിരോധിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതുൾപ്പെടെയുള്ള നടപടികൾക്ക് പിന്നാലെയാണിത്. ദേശീയ സുരക്ഷ, വ്യാജവാർത്തകളുടെ പ്രചരണം തടയൽ തുടങ്ങിയ കാരണങ്ങൾ ചൂണ്ടികാട്ടി ഇത്തരത്തിൽ അക്കൗണ്ടുകളും മറ്റും തടയാൻ സർക്കാരിന് സാധിക്കും. ഫേസ്ബുക്ക് ഹാൻഡിലും നിരോധിച്ചിട്ടുണ്ട്.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചു. അട്ടാരിയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ സമിതി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. പാകിസ്ഥാൻ പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്നും തീരുമാനിച്ചു. സാർക് വിസ എക്സ്റ്റൻഷൻ പദ്ധതി പ്രകാരം വിസ ലഭിച്ച എല്ലാ പാകിസ്ഥാൻകാരുടെയും വിസ റദ്ദാക്കി. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാൻ ഒരാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി കുറയ്ക്കാനും തീരുമാനിച്ചു.
പാകിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ തീരുമാനം. പാകിസ്ഥാൻ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കും. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.