മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടത്. ലഷ്കർ ബന്ധമുള്ളവരാണ് ഇവർ എന്നാണ് റിപ്പോർട്ട്.

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവരെല്ലാം എന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ അനുകൂല സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു.
പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള കസൂരിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്ഥാനിൽ നിന്നാണ് ഇയാൾ ആക്രമണം നിയന്ത്രിച്ചതെന്നാണ് സൂചന. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇതിൽ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരും ഈ ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരാക്രമണം നടന്ന പഹൽഗാമിലെത്തി. ബൈസരൻ താഴ്വരയിലെ സാഹചര്യം വിലയിരുത്തുകയാണ് അദ്ദേഹം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രീനഗറിലെ പൊലീസ് ആസ്ഥാനത്ത് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് അമിത് ഷാ പഹൽഗാമിലെത്തിയത്. അന്വേഷണം ഏറ്റെടുത്ത എൻഐഎ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി രാവിലെ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെ ഡൽഹിയിലെത്തിയ പ്രധാനമന്ത്രി പഹൽഗാം സാഹചര്യം വിലയിരുത്താൻ യോഗം ചേർന്നു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ. ഭീകരവാദത്തെ എതിർക്കുന്നുവെന്നും ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രി ഖ്വാജ ആസിഫ് വിശദീകരിച്ചു. ഇന്ത്യയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങളിൽ വിപ്ലവങ്ങൾ നടക്കുന്നുണ്ട്. നാഗാലാൻഡ് മുതൽ കശ്മീർ വരെ, തെക്ക്, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നിവിടങ്ങളിലെല്ലാം ഇന്ത്യൻ സർക്കാരിനെതിരെ വിപ്ലവങ്ങൾ നടക്കുന്നുണ്ടെന്ന് ആസിഫ് അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.