പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ!

നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.

Last Updated : Jun 20, 2020, 11:35 PM IST
പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ!

ശ്രിനഗര്‍:നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.

നൌഷേര സെക്റ്ററില്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടായ വെടിവെയ്പിന് ഇന്ത്യന്‍ സൈന്യം ചുട്ടമറുപടിയാണ് നല്‍കിയത്.

ജനവാസ കേന്ദ്രങ്ങള്‍ ലെക്ഷ്യം വെച്ചാണ് പാകിസ്ഥാന്‍ സേനയുടെ ആക്രമണം,പാക് വെടിവെയ്പ്പില്‍ നാല് ഗ്രാമ വാസികള്‍ക്ക് പരിക്കേറ്റിരുന്നു.

നേരത്തെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍റെ പൈലറ്റില്ലാ വിമാനം ഇന്ത്യന്‍ സേന വെടിവെച്ചിട്ടിരുന്നു.

ആയുധങ്ങള്‍ അടക്കം ഈ ഡ്രോണില്‍ നിന്നും സൈന്യം കണ്ടെടുത്തിട്ടുണ്ട്,പാകിസ്ഥാന്‍ സൈന്യമോ,സൈന്യം തീവ്രവാദികള്‍ക്കായോ ആയുധം കടത്തുന്നതിനായി 

ഈ ഡ്രോണ്‍  ഉപയോഗിച്ചതാണോ എന്ന് സുരക്ഷാ സേനയ്ക്ക് സംശയം ഉണ്ട്.ഇത് സംബന്ധിച്ച് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി;അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ നിലപാടാണ് ചൈനയുടേത്!

അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ജാഗ്രത പാലിക്കുന്ന സൈന്യം പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കുന്നതോനൊപ്പം 
തന്നെ നുഴഞ്ഞ് കയറ്റം തടയുന്നതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്,

തീവ്രവാദികള്‍ക്ക് നുഴഞ്ഞ് കയറുന്നതിന് സൗകര്യം ഒരുക്കുന്നതിനായാണ് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന 
സംശയം സുരക്ഷാ സേനയ്ക്കുണ്ട്.

Trending News