Pakistan Ceasefire Violations: നിയന്ത്രണ രേഖയിൽ തുടർച്ചയായി 11-ാം ദിനവും വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻ

India Pak Tension: ഇന്നലെ രാത്രിയും ജമ്മു കശ്മീരിലെ ഒന്നിലധികം സെക്ടറുകളിൽ പാക് സൈന്യം നടത്തിയ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം.

Written by - Zee Malayalam News Desk | Last Updated : May 5, 2025, 09:46 AM IST
  • തുടർച്ചയായ പതിനൊന്നാം ദിനവും നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
  • മെയ് 4-5 രാത്രിയിൽ ജമ്മു കശ്മീരിലെ ഒന്നിലധികം മേഖലകളിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി
Pakistan Ceasefire Violations: നിയന്ത്രണ രേഖയിൽ തുടർച്ചയായി 11-ാം ദിനവും വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻ

ജമ്മു കശ്മീർ: തുടർച്ചയായ പതിനൊന്നാം ദിനവും നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. മെയ് 4-5 രാത്രിയിൽ ജമ്മു കശ്മീരിലെ ഒന്നിലധികം മേഖലകളിൽ പാകിസ്ഥാൻ സൈന്യം  പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. 

Add Zee News as a Preferred Source

Also Read: ''തിരിച്ചടിക്കൽ എന്റെ ഉത്തരവാദിത്തം''; പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിം​ഗ്

വെടിവയ്പ്പിന് മറുപടിയായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.  കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നീ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിന്നാണ് വെടിവയ്പ്പ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. പഹൽഗാം ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ നടക്കുന്നത്.

Also Read: ഈ 4 ബാങ്കുകളും RBI എന്നെന്നേക്കുമായി പൂട്ടി, നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ?

സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഏപ്രിൽ 24 ന് രാത്രിയിലാണ് അതിർത്തി കടന്നുള്ള വെടിവയ്പ്പ് ആരംഭിച്ചത് . വടക്കൻ കശ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകളെയാണ് പാകിസ്ഥാൻ സൈന്യം ആദ്യം ലക്ഷ്യം വച്ചത്. പിന്നീട് വെടിവയ്പ്പ് പൂഞ്ച് സെക്ടറിലേക്കും ജമ്മു മേഖലയിലെ അഖ്നൂരിലേക്കും വ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News