ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം. തുടർച്ചയായ രണ്ടാം ദിവസമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. രജൗരി സെക്ടറിലെ ദുംഗാല-നബ്ല മേഖലയിൽ ഡ്രോണുകൾ കണ്ടതോടെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും ഡ്രോണുകളെ തുരത്തുകയും ചെയ്തു. നിലവിൽ പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുള്ളിലാണ് പാക് പ്രകോപനമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം സാംബ, രജൗരി, പൂഞ്ച് തുടങ്ങിയ അതിർത്തി ജില്ലകളിൽ പാക് ഡ്രോണുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് വീണ്ടും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ലഹരിമരുന്നും ആയുധങ്ങളും അതിർത്തി കടത്താനാണ് പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. അതിർത്തിയിൽ അതീവ ജാഗ്രത തുടരുകയാണ്.
Also Read: Pak Drone: അതിർത്തി കടന്ന് പാക് ഡ്രോണുകൾ; വെടിയുതിർത്ത് ഇന്ത്യൻ സൈന്യം, അതീവ ജാഗ്രത
അതേസമയം കത്വയിലെ ബില്ലവാർ വനമേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും സന്ധിയില്ലാതെ തുടരുകയാണ്. പ്രമുഖ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെയുള്ള ഭീകരർ വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൈന്യത്തിന് ലഭിച്ച രഹസ്യവിവരം. പ്രദേശം പൂർണ്ണമായും വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









