Pak Violates Ceasefire Again: വീണ്ടും പാക് പ്രകോപനം; കുപ്‌വാരയിലും പൂഞ്ചിലും വെടിവെപ്പ്; തിരിച്ചടിച്ച് സൈന്യം

Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരസംഘടനയുടെ പങ്ക് പുറത്തുവന്നതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 09:40 AM IST
  • തുടര്‍ച്ചയായ നാലാം ദിനവും അതിര്‍ത്തിയില്‍ പാക് പ്രകോപനമെന്ന് റിപ്പോർട്ട്
  • കുപ്‌വാരയിലും പൂഞ്ചിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു
Pak Violates Ceasefire Again: വീണ്ടും പാക് പ്രകോപനം; കുപ്‌വാരയിലും പൂഞ്ചിലും വെടിവെപ്പ്; തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: തുടര്‍ച്ചയായ നാലാം ദിനവും അതിര്‍ത്തിയില്‍ പാക് പ്രകോപനമെന്ന് റിപ്പോർട്ട്. കുപ്‌വാരയിലും പൂഞ്ചിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു.  

Add Zee News as a Preferred Source

Also Read: ആക്രമണം നടത്തിയ ഭീകരരെ സുരക്ഷാസേന കണ്ടെത്തിയതായി റിപ്പോർട്ട്!

പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തതോടെ ഇന്ത്യയും ശക്തമായ തിരിച്ചടിച്ചു. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പഹല്‍ഗാമില്‍ ഭീകരരെ പിടിക്കാനുളള ദൗത്യം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പാകിസ്ഥാന്റെ ഈ പ്രകോപനം.

സുരക്ഷാസേന പ്രദേശത്തെ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിക്കാനാണ് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്ഥാൻ വെടിയുതിര്‍ക്കുന്നതെന്നാണ് റിപ്പോർട്ട്.

Also Read: ഇടവ രാശിക്കാർക്ക് ആത്മ വിശ്വാസം ഏറും, കർക്കടക രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

ഇതിനിടയിൽ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. കുല്‍ഗാം വനമേഖലയില്‍ വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചതെന്നും സൈന്യം തിരിച്ചടിച്ചുവെന്നും കഴിഞ്ഞ 5 ദിവസത്തിലായി നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് അടുത്തെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. 

സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് തീവ്രവാദികൾക്കായി തിരച്ചില്‍ നടത്തുന്നത്. അനന്ത്‌നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടത്. പക്ഷെ ഇവര്‍ സൈന്യമെത്തും മുന്‍പേ കടന്നു കളഞ്ഞു. ശേഷം കുല്‍ഗാം വനമേഖലയിലും ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിഞെങ്കിലും ഇവിടെ നിന്നും ഭീകരര്‍ രക്ഷപ്പെട്ടു. സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷമാണ് ഭീകരര്‍ വനമേഖലയിലേക്ക് കടന്നത്. ശേഷം മൂന്നാമത് ത്രാല്‍ കോക്കര്‍നാഗ് വനമേഖലയിലാണ് ഭീകരരെ കണ്ടെത്തിയത്. ഇവർ നിലവില്‍ കോക്കര്‍നാഗ് മേഖലയിലുണ്ടെന്നാണ് റിപ്പോർട്ട്. തെക്കന്‍ കശ്മീരില്‍ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സി വിലയിരുത്തുന്നത്. ഭീകരര്‍ വനമേഖലയ്ക്ക് അടുത്തുളള ഗ്രാമത്തിലെ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെട്ടെന്നും സുരക്ഷാ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News