ശ്രീനഗർ: അതിർത്തിയിൽ തുടർച്ചയായി പ്രകോപനം തുടർന്ന് പാകിസ്ഥാൻ. കുപ്‍വാര, ബരാമുള്ള, ഉറി, അഖ്നൂർ എന്നിവിടങ്ങളിൽ തുടർച്ചയായി പതിനാലാം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്.
Also Read: ലാഹോറില്‍ അപ്രതീക്ഷിതമായി തുടര്‍ സ്‌ഫോടനങ്ങള്‍... ഡ്രോണ്‍ ആക്രമണം? പരിഭ്രാന്തിയില്‍ ജനം
ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ നാല് കുട്ടികളടക്കം പതിമൂന്നുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പൂഞ്ച്-രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ് എന്നും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് കുട്ടികളടക്കമുള്ള സാധാരണക്കാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് . പാക് പ്രകോപനം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: അതീവ ജാഗ്രതയിൽ രാജ്യം, 27 വിമാനത്താവളങ്ങൾ അടച്ചിടും; സർവകക്ഷി യോഗം തുടങ്ങി
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ് ഇന്ത്യ. ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 10 ജില്ലകളിലായി കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









