നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനോട് വിട്ട് വീഴ്ച്ചയില്ലാതെ ഇന്ത്യ;ഗില്‍ഗിത്തിലേക്ക് സേനയെ അയച്ചില്ലെന്ന് പാകിസ്ഥാന്‍!

നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്.

Last Updated : Jul 3, 2020, 02:27 PM IST
നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനോട് വിട്ട് വീഴ്ച്ചയില്ലാതെ ഇന്ത്യ;ഗില്‍ഗിത്തിലേക്ക് സേനയെ അയച്ചില്ലെന്ന് പാകിസ്ഥാന്‍!

ശ്രിനഗര്‍:നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്.

ഇന്ത്യ അതീവ ജാഗ്രതയാണ് നിയന്ത്രണ രേഖയില്‍ പുലര്‍ത്തുന്നത്,പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രകോപനത്തിന് ശക്തമായ പ്രതികരണമാണ് ഇന്ത്യയുടെ 
ഭാഗത്ത് നിന്നുണ്ടാകുന്നത്.

ഇന്ത്യ പാക്കിസ്ഥാന് വ്യക്തമായ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ നല്‍കിയിട്ടുണ്ട്. അതേസമയം ചൈന പാക് അധീന കാശ്മീരില്‍ സൈനിക നീക്കം നടത്തുന്നു എന്ന 
റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ നിഷേധിച്ചു.

പാക് അധീന കാശ്മീരിലെ  ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനില്‍ 20,000 സൈനികരെ അയച്ചെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിഷേധിക്കുകയും ചെയ്തു.

ചൈനീസ് സൈന്യം പാകിസ്ഥാനില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളും പാകിസ്ഥാന്‍ നിഷേധിച്ചു.

സ്കര്‍ദു വ്യോമത്താവളം ചൈനയുടെ ഉപയോഗത്തിനായി വിട്ടുകൊടുത്തു എന്ന റിപ്പോര്‍ട്ടുകളും പാകിസ്ഥാന്‍ തള്ളിക്കള്ളഞ്ഞു.

Also Read:ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു;പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി!

ഇന്ത്യ, പാക് അധീനകാശ്മീര്‍ ലക്ഷ്യമിട്ട് നീക്കം ശക്തമാക്കിയതോടെയാണ് പാക്കിസ്ഥാന്‍ പിന്നോക്കം പോയതെന്നാണ് വിവരം.

എന്തായാലും ഇന്ത്യ യാതൊരുവിധ വിട്ട് വീഴ്ച്ചയും ഇല്ലാത്ത നിലപാടാണ് പാകിസ്ഥാന്‍ സൈന്യത്തോടും പാക് സേനയുടെ പിന്തുണയുള്ള 
തീവ്രവാദ സംഘടനകളോടും സ്വീകരിക്കുന്നത്.

Trending News