ഗാന്ധിനഗർ: ഗുജറാത്തിലും പാക് ആക്രമണം. ഗുജറാത്തിന് നേരെയുള്ള പാകിസ്താന്റെ ഡ്രോൺ ആക്രമണം ഇന്ത്യ നിർവീര്യമാക്കി. പത്താൻ ജില്ലയിലെ സന്തൽപൂർ താലൂക്കിന്റെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയതായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബനസ്‌കന്ത ജില്ലയിലെ സുയിഗാം, വാവ് താലൂക്കുകളിലെ ഗ്രാമങ്ങളിൽ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. കിംവദന്തികളിൽ നിന്നും വ്യാജ വാർത്തകളിൽ നിന്നും വിട്ടുനിൽക്കാനും ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശം നൽകി.
As a precautionary measure, a blackout has been imposed in the villages of bordering Santalpur taluka in Patan district. All the citizens are advised to stay away from rumours and follow the instructions issued by administration from time to time. https://t.co/0RIJsEmQ0Z
— CMO Gujarat (@CMOGuj) May 9, 2025
അതിനിടെ രാജ്യത്തിന്റെ പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഉപയോഗിക്കുന്ന ഡ്രോണുകൾ ഒഴികെയുള്ള ഡ്രോണുകൾ പറത്തുന്നത് നിരോധിക്കാനും നിർദ്ദേശം. അടുത്ത 96 മണിക്കൂറ്‍ നേരത്തേക്കാണ് നിരോധനം. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കും നിർദ്ദേശം നൽകി ഗുജറാത്ത് ഡിജിപി.
In view of the recent incidents on the border, all Commissioners of Police and Superintendents of Police of Gujarat have been asked to get notification issued to ban flying of drones for the next 96 hours except for purposes of defence of the country and internal security.
— DGP Gujarat (@dgpgujarat) May 9, 2025
26 ഇടങ്ങളിലാണ് ഇന്ന് പാകിസ്താൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതെല്ലാം തന്നെ നിർവീര്യമാക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നാണ് വിവരം. എന്നാൽ ഫിറോസ്പൂരിൽ ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടാകുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്.
പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ ഫിറോസ്പൂരിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഫിറോസ്പൂരിലെ ജനവാസ മേഖലയിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോർട്ട്. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്ക്. ഡ്രോൺ ആക്രമണത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് അപകടം. വാഹനങ്ങളും കത്തിനശിച്ചു. ഫിറോസ്പൂരിൽ പൂർണമായും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. സൈറണുകൾ തുടരെ മുഴങ്ങുന്നുണ്ട്. സ്ഫോടന ശബ്ദവും കേൾക്കാം.
പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യ ശക്തിയായി പ്രതിരോധിക്കുന്നുണ്ട്. അവന്തിപ്പുരയില്‍ സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റിയതായാണ് വിവരം. നാല് ഡ്രോണുകളാണ് അമൃത്സറില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം ഉൾപ്പെടെ 24 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിടും.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഷിംല, ഗഗ്ഗൽ, ധർമ്മശാല, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ ഹിണ്ടൻ എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ. ഡൽഹി എയർപോർട്ട് ഉൾപ്പെടെ കനത്ത സുരക്ഷയിൽ പ്രവർത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.