India Pakistan War: പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

India Pak Tension: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച്  രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 9, 2025, 01:09 PM IST
  • അതിർത്തിയിൽ സംഘർഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന് നേരെ ജലയുദ്ധവുമായി ഇന്ത്യ
  • ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടു
India Pakistan War: പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന് നേരെ ജലയുദ്ധവുമായി ഇന്ത്യ രംഗത്ത്. അതിന്റെ അടിസ്ഥാനത്തിൽ ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടു. 

Add Zee News as a Preferred Source

 

ബഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാൽ ഡാമിന്റെ മൂന്ന് ഷട്ടറുകളുമാണ് ഇന്ത്യ യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നുവിട്ടത്. ജമ്മു കശ്മീരിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നതെന്നാണ് അധികൃതർ വിശദീകരണം നൽകിയത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച്  രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഇതിനിടയിലാണ് ഒരു മുന്നറിയിപ്പും നൽകാതെ ഷട്ടറുകൾ തുറന്നത്. ഇതോടെ പാകിസ്ഥാനിൽ ചെനാബ്‌ നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു.

Also Read: രാജ്യത്തുടനീളമുള്ള വിമാനത്താവള പ്രവേശനത്തിന് നിരോധനമില്ല: അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ? അറിയാം

പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്

ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം. ഇതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തി. പുലർച്ചെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് (LoC) സമീപം സൈറണുകൾ കേൾക്കുകയും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡൽഹിയിലും ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി കടന്നുള്ള പാക് ആക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി, പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്ത് വരെ സ്ഫോടനമുണ്ടായി. ഇതോടെ രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. 

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗേറ്റ് പൂർണ്ണമായും ഒഴിപ്പിച്ചു. പ്രദേശത്ത് നിൽക്കാൻ ആരെയും അനുവദിച്ചില്ല. മൈക്ക് വഴി അനൗൺസ്മെന്റ് നടത്തിയാണ് ജനങ്ങളോട് ഇന്ത്യാ ​ഗേറ്റിൽ നിന്നും പോകാൻ പോലീസ് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

 

Trending News