close

News WrapGet Handpicked Stories from our editors directly to your mailbox

വ്യോമപാത തുറന്ന് പാക്കിസ്ഥാന്‍

വിലക്ക് നീക്കി, ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറന്നുകൊടുത്ത് പാക്കിസ്ഥാന്‍.

Updated: Jul 16, 2019, 09:52 AM IST
വ്യോമപാത തുറന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: വിലക്ക് നീക്കി, ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറന്നുകൊടുത്ത് പാക്കിസ്ഥാന്‍.

ഇന്ന് പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാക്കിസ്ഥാന്‍ നല്‍കിയതായി വാര്‍ത്താ എജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബാ​ലാ​ക്കോ​ട്ട് വ്യോമാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെയാണ് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍​ക്ക് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഫെ​ബ്രു​വ​രി 26ന് ​ഇ​ന്ത്യ ബാ​ലാ​ക്കോ​ട്ട് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​മാ​ണു പാ​ക്കി​സ്ഥാ​നെ ചൊടിപ്പിച്ചത്. ബാ​ലാ​ക്കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​തി​ര്‍​ത്തിയി​ലെ വ്യോ​മ​സേ​നാ ബേ​സു​ക​ളി​ല്‍​നി​ന്ന് ഇ​ന്ത്യ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചാ​ല്‍ മാ​ത്ര​മേ വ്യോ​മ​പാ​ത തു​റ​ക്കു​ക​യു​ള്ളൂ എ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​ല്‍ പിന്നീട് മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.

വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച്‌ പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നോട്ടാം(നോട്ടീസ് ടു എയര്‍മെന്‍) പുറത്തിറക്കി. പാക്കിസ്ഥാന്‍റെ നിര്‍ദേശം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയപടിയാകും.

അതേസമയം, പാക്കിസ്ഥാന്‍റെ ഈ നടപടി ഏറ്റവുമധികം ആശ്വാസം നല്‍കുക എയർ ഇന്ത്യയ്ക്കാണ്. പാക് വ്യോമാതിര്‍ത്തി അടച്ചിരുന്നതിനാല്‍ എയർ ഇന്ത്യയ്ക്ക് മറ്റ് വ്യോമപാതകള്‍ സ്വീകരിക്കേണ്ടി വന്നിരുന്നു. ഇന്ത്യൻ എയർലൈൻ ഓപ്പറേറ്റർമാർ ഉടന്‍ തന്നെ പാക് വ്യോമപാത ഉപയോഗിച്ചുതുടങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഷ്കേക്കില്‍ നടന്ന എസ്‌സി‌ഒ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമാതിർത്തി ഉപയോഗിക്കാൻ പാക്കിസ്ഥാൻ അനുമതി നൽകിയിരുന്നു. എന്നാല്‍ ഇന്ത്യ അത് നിരസിക്കുകയാണ് ഉണ്ടായത്.

ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷമുള്ള മാസങ്ങളിൽ ആകെയുള്ള 11 വിമാന റൂട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തുറന്നത്.