ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരെ നടപടികളുമായി പാകിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാൻ തീരുമാനിച്ചു. ഷിംല ഉൾപ്പെടെയുള്ള കരാറുകൾ അവസാനിപ്പിക്കാനും പാകിസ്ഥാൻ തീരുമാനിച്ചു.
വാഗ അതിർത്തി അടയ്ക്കുമെന്നും ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചെന്നും പാകിസ്ഥാൻ. ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ എല്ലാം നിർത്തലാക്കിയെന്നും പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷ കൗൺസിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കെതിരായ നടപടികൾ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.