Operation Sindoor Golden Temple: ഭീകരർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിൽ പരിഭ്രാന്തരായ പാകിസ്താൻ അമൃത്സറിലെ സിഖുകാരുടെ പുണ്യസ്ഥലമായ സുവർണ്ണ ക്ഷേത്രം ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നു.
Also Read: ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ISIS ഭീകരരെന്ന് സംശയിക്കുന്ന 2 പേർ പിടിയിൽ
സുവർണ്ണ ക്ഷേത്രത്തിന് നേരെ ആകാശത്ത് വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും ആർമി എയർ ഡിഫൻസ് ഗണ്ണർമാർ വെടിവച്ചിട്ടതായി 15-ാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി വെളിപ്പെടുത്തി. സുവർണ്ണ ക്ഷേത്രം പോലുള്ള മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്ഥാപനങ്ങൾക്കൊപ്പം തങ്ങളുടെ സൈനിക താവളങ്ങളും ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ നീക്കം ഇന്ത്യൻ സൈന്യം മുൻകൂട്ടി കണ്ടിരുന്നുവെന്നും മേജർ ജനറൽ പറഞ്ഞു.
#WATCH | Amritsar, Punjab: Indian Army shows a demo of how Indian Air Defence systems, including the upgraded L-70 Air Defence Guns, saved the Golden Temple in Amritsar and cities of Punjab from Pakistani missile and drone attacks. pic.twitter.com/acej4SgL3v
— ANI (@ANI) May 19, 2025
#WATCH | Amritsar, Punjab: Indian Army shows a demo of how Indian Air Defence systems, including AKASH missile system, saved the Golden Temple in Amritsar and cities of Punjab from Pakistani missile and drone attacks. pic.twitter.com/3HchX0yHJI
— ANI (@ANI) May 19, 2025
പാക് ഭീഷണിയെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം എങ്ങനെ തകർത്തുവെന്നും ഇന്ത്യൻ സൈന്യം രാജ്യത്തോട് വിശദീകരിച്ചിട്ടുണ്ട്. ആകാശ് മിസൈൽ സംവിധാനം, എൽ-70 വ്യോമ പ്രതിരോധ തോക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ചിത്രങ്ങളും ഇന്ത്യൻ സൈന്യം പ്രദർശിപ്പിച്ചു.
Also Read: ഗജകേസരി രാജയോഗത്താൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല ലഭിക്കും ജാക്പോട്ട് നേട്ടങ്ങൾ!
ഇന്ത്യയുടെ തദ്ദേശീയ സംവിധാനമാണ് അമൃത്സറിനെയും രാജ്യത്തെ പല നഗരങ്ങളെയും പാകിസ്താൻ ആക്രമണത്തിൽ നിന്ന് സംരക്ഷിച്ചതെന്നും പാകിസ്താൻ സൈനിക കേന്ദ്രങ്ങളെയും സുവർണ്ണ ക്ഷേത്രം പോലുള്ള പ്രശസ്തമായ മത സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സുപ്രധാന സ്ഥലങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഇന്ത്യൻ സൈന്യം പ്രതീക്ഷിച്ചിരുന്നുവെന്നും. ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പാകിസ്ഥാന്റെ പ്രധാന ലക്ഷ്യം സുവർണ്ണ ക്ഷേത്രമായിരുന്നുവെന്നും പാക് സൈന്യത്തിന് എവിടെയാണ് ലക്ഷ്യമിടാൻ കഴിയുക എന്ന് ഞങ്ങൾക്ക് മനസ്സിലായി എന്നും മേജർ ജനറൽ ശേഷാദ്രി പറഞ്ഞു.
ഇതിൽ പ്രധാനം സുവർണ്ണക്ഷേത്രമാണെന്ന് മനസിലാക്കുകയും അത്തരമൊരു സാഹചര്യത്തിൽ ഒരു കാലതാമസവുമില്ലാതെ ഞങ്ങൾ സുവർണ്ണ ക്ഷേത്രത്തിന് ചുറ്റും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചുവെന്നുംഅദ്ദേഹം പറഞ്ഞു. ഇതിലൂടെ വ്യോമാക്രമണത്തിലൂടെ സുവർണ്ണ ക്ഷേത്രം ലക്ഷ്യമിടാനുള്ള പാക് ശ്രമം പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സുവർണ്ണ ക്ഷേത്രത്തിന് നേരെ അവർ ഡ്രോണുകളും ദീർഘദൂര മിസൈലുകളും തൊടുത്തുവിട്ടെങ്കിലും ഇതിനകം ജാഗ്രത പാലിച്ചിരുന്ന ഇന്ത്യൻ സൈന്യം അവയെ തക്കസമയത്ത് പരാജയപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.