ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. തുടർച്ചയായ ഒൻപതാം ദിവസവും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി.
അതേസമയം, പാകിസ്ഥാൻ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. ക്രിക്കറ്റ് താരങ്ങളായ വസിം അക്രം, ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരുടെ അക്കൗണ്ടുകളും വിലക്കിയവയിൽ ഉൾപ്പെടുന്നു. പാകിസ്ഥാൻ വാർത്താ വെബ്സൈറ്റുകൾക്കും ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
During the night of 02-03 May 2025, the Pakistan Army resorted to unprovoked small‑arms fire across the Line of Control opposite the Kupwara, Uri, and Akhnoor areas of the Union Territory of Jammu & Kashmir. The Indian Army responded promptly and proportionately: Indian Army pic.twitter.com/vfDZ60OOxj
— ANI (@ANI) May 3, 2025
ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. അതേസമയം ഇന്ത്യയുടെ തിരിച്ചടി പരിമിതമാകണമെന്നും മേഖലയാകെ സംഘർഷത്തിലേക്ക് നീങ്ങുന്ന തരത്തിൽ ആകരുതെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ആവശ്യപ്പെട്ടു.
സ്വന്തം രാജ്യത്തെ ഭീകരവാദം ഇല്ലാതാക്കാൻ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ തിരിച്ചടിയുണ്ടാകുമെന്ന സാഹചര്യത്തിൽ പാകിസ്ഥാൻ സുഹൃദ് രാജ്യങ്ങളോട് സഹായം അഭ്യർഥിച്ചതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









