)
ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. അതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തി.
ഇന്നലെ രാത്രി 9:15 ഓടെ മെൻധാർ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുർസായി നല്ലാ എന്നിവിടങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്നും ഡ്രോണുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായി മേഖലയിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഡ്രോണുകൾ വളരെ ഉയരത്തിൽ പറക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ നിരീക്ഷണത്തിനായി അയച്ചതാവാമെന്നാണ് വിലയിരുത്തുന്നത്. ആയുധങ്ങളോ മയക്കുമരുന്നോ ഡ്രോണുകളിലൂടെ അതിർത്തി കടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ സേന ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങൾ വളഞ്ഞ് പുലർച്ചയോടെ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.