ന്യൂഡൽഹി: പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് വിഭാഗം വ്യാജ നമ്പറിൽ നിന്ന് വിവരങ്ങള്‍ തേടുന്നതായി ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കോൾ വരുന്നതെന്നും കെണിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സൈന്യം അറിയിച്ചു.
7340921702 എന്ന നമ്പറിൽ നിന്നും കോള്‍ വന്നാൽ ജാഗ്രത പാലിക്കണമെന്നാണ് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ മാധ്യമപ്രവര്‍ത്തകരെയും മറ്റു പൗരന്മാരെയും വിളിക്കുന്നത്. ഇതിൽ ജാഗ്രത പുലര്‍ത്തണമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ സൈന്യം അറിയിച്ചു.
അതേസമയം ഇന്ത്യയുടെ പോരാട്ടം ഭീകരർക്കെതിരെ മാത്രമാണെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. എന്നാൽ പാക് സൈനീകർ ഭീകരർക്ക് ഒപ്പം ചേർന്നവെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു. സൈന്യത്തിന്റെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. ഇന്ത്യയുടെ എയർ ഡിഫൻസ് സംവിധാനം ശക്തമാണ്. പാക് ആക്രമണങ്ങളെ ഇന്ത്യ ഫലപ്രദമായി എതിർത്തു. ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാന്‍റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകര്‍ന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.
എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തത്. നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് മതിൽ പോലെ പ്രവർത്തിച്ചുവെന്നും അതിനെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൂന്ന് സേനകളും ഒരുമിച്ചാണ് വ്യോമാക്രമണങ്ങളെ സംയുക്തമായി പാകിസ്ഥാൻ ആക്രമണത്തെ പ്രതിരോധിച്ചത്. ചൈനീസ് നിർമിത ആയുധങ്ങൾ പാകിസ്ഥാൻ ഉപയോഗിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയെ ആക്രമിക്കാൻ ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കൈവശമുണ്ട്. എന്നാൽ, പി എൽ 15 മിസൈലിന് ലക്ഷ്യം കാണാനായില്ല. അതിന് മുമ്പെ ആക്രമിച്ച് തകർത്തു. ദീർഘദൂര മിസൈലുകൾ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങളും സൈന്യം പുറത്തുവിട്ടു.
പാകിസ്ഥാനിലെ നൂര്‍ഖാൻ വിമാനത്താവളം തകര്‍ത്തു. അതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴിയാണ് ഞങ്ങൾക്കും കിട്ടിയത്. പാക് ആക്രമണത്തിൽ വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് നമ്മുടെ ഭാഗത്തു ഉണ്ടായത്. പിച്ചോര, ദോസ എകെ, എൽഎൽഎഡി ഗൺസ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പാക് ആക്രമണത്തെ തകർത്തു. കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത്. തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനവും വിജയകരമായി സേനക്ക് ഉപയോഗിക്കാൻ കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.