India Pakistan War: പത്താൻകോട്ടിലും ഷെല്ലാക്രമണം; ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു, ജനങ്ങൾ വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശം

പഞ്ചാബിലെ പത്താൻകോട്ടിലും പാകിസ്താൻ ആക്രമണം. അതിർത്തിയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് പത്താൻകോട്ട്. ജമ്മു മേഖലയിലേക്കും ഹിമാചൽ പ്രദേശിലേക്കുമുള്ള പ്രവേശന കവാടം കൂടിയാമ് പത്താൻകോട്ട്. യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2025, 10:23 PM IST
  • പാക് ഷെല്ലാക്രമണത്തെ തുടർന്ന് പത്താൻകോട്ടിലും അമൃത്സറിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
  • അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു.
  • ലൈറ്റുകൾ ഓഫ് ചെയ്ത് വീട്ടിൽ തന്നെ തുടരാൻ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
India Pakistan War: പത്താൻകോട്ടിലും ഷെല്ലാക്രമണം; ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു, ജനങ്ങൾ വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശം

ന്യൂഡൽഹി: പഞ്ചാബിലെ പത്താൻകോട്ടിലും പാകിസ്താൻ ആക്രമണം. അതിർത്തിയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് പത്താൻകോട്ട്. ജമ്മു മേഖലയിലേക്കും ഹിമാചൽ പ്രദേശിലേക്കുമുള്ള പ്രവേശന കവാടം കൂടിയാമ് പത്താൻകോട്ട്. യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. 

Add Zee News as a Preferred Source

പാക് ഷെല്ലാക്രമണത്തെ തുടർന്ന് പത്താൻകോട്ടിലും അമൃത്സറിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. ലൈറ്റുകൾ ഓഫ് ചെയ്ത് വീട്ടിൽ തന്നെ തുടരാൻ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ ഇന്ത്യ വെടിവച്ചിടുകയായിരുന്നു. മൂന്ന് യുദ്ധ വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. എഫ്-16, രണ്ട് ജെഎഫ്-17 വിമാനങ്ങളാണ് അതിർത്തി കടന്നത്. അതിര്‍ത്തി നഗരങ്ങള്‍, വിമാനത്താവളകങ്ങൾ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമാക്കിയാണ് പാകിസ്താന്റെ ആക്രമണം. എന്നാൽ ഈ ആക്രമണ ശ്രമങ്ങള്‍ എല്ലാം തന്നെ ഇന്ത്യൻ സേന തകര്‍ത്തു. പാകിസ്താന്റെ അത്യാധുനിക യുദ്ധ വിമാനങ്ങളാണ് ഇന്ത്യ തകർത്തത്. ഇതോടെ വലിയ പ്രഹരമാണ് പാകിസ്താനുണ്ടായിരിക്കുന്നത്. പാകിസ്താന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ ജമ്മുവിൽ നിന്ന് പറന്നുയർന്നതായും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News