India Pakistan Tension: വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; പാക് എയര്‍ ഡിഫന്‍സ് റഡാർ തകര്‍ത്തു

പാകിസ്താന്റെ എയര്‍ ഡിഫന്‍സ് റഡാര്‍ തകര്‍ത്ത് ഇന്ത്യ. പ്രതിരോധ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പാകിസ്താൻ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. എന്നാൽ അതിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ല. എന്നാൽ പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനാണ് ശ്രമിച്ചെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : May 8, 2025, 04:58 PM IST
  • ഇന്നലെ രാത്രി അവന്തിപുര, ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുഥിയാന, അദംപുര്‍, ഭട്ടിന്ത, ഛണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലൈ, ഭുജ് തുടങ്ങിയ സൈനിക കേന്ദ്രങ്ങളിലാണ് പാകിസ്താൻ ആക്രമണത്തിന് ലക്ഷ്യമിട്ടത്.
  • ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.
  • ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് ഇന്ത്യ ഇവ നിര്‍വീര്യമാക്കി.
India Pakistan Tension: വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; പാക് എയര്‍ ഡിഫന്‍സ് റഡാർ തകര്‍ത്തു

ന്യൂഡല്‍ഹി: പാകിസ്താന്റെ എയര്‍ ഡിഫന്‍സ് റഡാര്‍ തകര്‍ത്ത് ഇന്ത്യ. പ്രതിരോധ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പാകിസ്താൻ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. എന്നാൽ അതിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ല. എന്നാൽ പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനാണ് ശ്രമിച്ചെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

Add Zee News as a Preferred Source

ഇന്നലെ രാത്രി അവന്തിപുര, ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുഥിയാന, അദംപുര്‍, ഭട്ടിന്ത, ഛണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലൈ, ഭുജ് തുടങ്ങിയ സൈനിക കേന്ദ്രങ്ങളിലാണ് പാകിസ്താൻ ആക്രമണത്തിന് ലക്ഷ്യമിട്ടത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് ഇന്ത്യ ഇവ നിര്‍വീര്യമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News