Cyber Attack on Zee News: സീ ന്യൂസിനെതിരെ പാകിസ്താന്റെ സൈബർ ആക്രമണം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ സീ ന്യൂസിന് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 20, 2025, 04:05 PM IST
  • ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യക്കെതിരായ പാകിസ്താന്റെ പ്രവർത്തികളെ കുറിച്ച് സത്യസന്ധമായി റിപ്പോർട്ട് ചെയ്ത സീ ന്യൂസിനെ ഷഹബാസ് ഷെരീഫ് സർക്കാർ നിരോധിച്ചിരുന്നു.
Cyber Attack on Zee News: സീ ന്യൂസിനെതിരെ പാകിസ്താന്റെ സൈബർ ആക്രമണം

സീ ന്യൂസിനെതിരെ സൈബർ ആക്രമണവുമായി പാകിസ്താൻ. ഇന്ത്യക്കെതിരായ പാകിസ്താന്റെ പ്രവർത്തികളെ കുറിച്ച് തുറന്നുകാട്ടുന്ന സീ ന്യൂസിനെതിരെ പാകിസ്താൻ സൈബർ ആക്രമണം നടത്തുകയാണ്. എന്നാൽ ഇത് ഫലപ്രദമായി തടയാൻ സാധിച്ചു. 

Add Zee News as a Preferred Source

 ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യക്കെതിരായ പാകിസ്താന്റെ പ്രവർത്തികളെ കുറിച്ച് സത്യസന്ധമായി റിപ്പോർട്ട് ചെയ്ത സീ ന്യൂസിനെ ഷഹബാസ് ഷെരീഫ് സർക്കാർ നിരോധിച്ചിരുന്നു. സീ ന്യൂസിന്റെ മൂന്ന് സെന്ററുകളിലാണ് (മുംബൈ, ഭോപ്പാൽ, പട്ന) പാകിസ്താൻ ഈ വിഫലശ്രമങ്ങൾ കണ്ടത്. പാകിസ്താന്റെ യാഥാർത്ഥ്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനാൽ സീ ന്യൂസ് എല്ലായ്പ്പോഴും പാകിസ്താൻ സർക്കാരിന്റെയും സൈന്യത്തിന്റെയും കണ്ണിലെ കരടാണ്.

Also Read: Golden Temple: പാകിസ്താൻ ലക്ഷ്യമിട്ടതിൽ സുവർണ്ണ ക്ഷേത്രവും; രക്ഷയായത് ഇന്ത്യയുടെ വ്യോമ പ്രതിരോധം

ഓപ്പറേഷൻ സിന്ദൂർ സംഭവിച്ചപ്പോൾ പാകിസ്ഥാന്റെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് സീ ന്യൂസ് സത്യസന്ധമായി ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. ഇതിന് പിന്നാലെ ഷെഹബാസ് ഷെരീഫ് സർക്കാർ പാകിസ്താനിൽ സീ ന്യൂസിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, അവിടുത്തെ ജനങ്ങൾ അപ്പോഴും സീ ന്യൂസ് കണ്ടതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. വിലക്കുണ്ടായിട്ടും പാകിസ്ഥാനിലെ ജനങ്ങൾ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തങ്ങളുടെ മൊബൈലിൽ സീ ന്യൂസ് കാണുന്നത് ഈ വീഡിയോകളിൽ നിന്ന് വ്യക്തമാണ്. 

പാക് സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് സീ ന്യൂസ് പലതവണ ചർച്ച ചെയ്തിട്ടുണ്ട്. അതിലൂടെ ആ രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ സർക്കാരിന്റെ ചെയ്തികളെക്കുറിച്ച് അറിയാൻ സാധിച്ചു. പാകിസ്താനിലെ തീവ്രവാദികൾക്കെതിരെയും സീ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതും സീ ന്യൂസിനെതിരായ പാകിസ്താന്റെ നടപടികൾക്കാ കാരണമായി. 

മെയ് 8ന് ആണ് പാകിസ്താൻ സീ ന്യൂസിന് വിലക്കേർപ്പെടുത്തിയിരുന്നത്. മെയ് 7 രാത്രിയായിരുന്നു ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. ഈ ആക്രമണത്തിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം നടപടി സ്വീകരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News