സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ സൈനീക ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി നിർമിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും പാക്കിസ്ഥാൻ സേന തകർക്കുമെന്നുമാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഇന്ത്യ അഞ്ചിലധികം നടപടികൾ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം. ഇതിലെ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചിരുന്നതാണ്. അതിന് ശേഷം പാകിസ്ഥാന്‍ പല തരത്തിലുള്ള ഭീഷണി മുഴക്കിയിരുന്നു.
കരാർ മരവിപ്പിച്ചാൽ പാക്കിസ്ഥാന്റെ കാർഷിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നഷ്ടമാകും. ഈ കരാറിൽ നിന്ന് ഇന്ത്യ പിന്‍വാങ്ങിയാൽ അത് യുദ്ധമായി കണക്കാക്കും എന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഇന്ത്യ അവഗണിക്കുകയാണ് ചെയ്തത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന് അമിത് ഷാ യോഗം വിളിക്കുകയും അതിന് ശേഷം ചില നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









