ഹരിയാന: പഞ്ച്കുലയിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. ഒരു കുടുംബത്തിലെ 6 പേരെ പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ ആശുപത്രിയിൽ കൊണ്ട് പോകുംവഴിയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 7 ആയി.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് നിഗമനമെന്നാണ് പഞ്ച്കുല ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹിമാദ്രി കൗശിക് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരം പഞ്ച്കുലയിലെ സെക്ടർ 27 ലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാർ ഇന്നലെ രാത്രി വൈകി ഒരു വഴിയാത്രക്കാരനാണ് കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് കാറിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നതായുള്ള ഒരു ആത്മഹത്യാക്കുറിപ്പും കാറിൽ നിന്നും കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിൽ എനിക്ക് ശേഷം എന്റെ കുട്ടികൾ ബുദ്ധിമുട്ടിലാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും. കുടുംബത്തിന് ജീവിക്കാൻ പറ്റാത്ത വിധം സ്ഥിതി വളരെ മോശമായിരുന്നുവെന്നുംകുറച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയോടും
മരിച്ചത് ബിസിനസുകാരനായ ദേശ്‌രാജ് മിത്തലും ഭാര്യയും, മകൻ പ്രവീൺ മിത്തലും ഭാര്യയും പ്രവീണിന്റെ 3 മക്കളുമാണെന്നാണ് റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നാണ് നിഗമനം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പഞ്ച്കുല സിവിൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായിട്ടാണ് റിപ്പോർട്ട്.
ബാഗേശ്വർ ധാമിലെ ബാബ ധീരേന്ദ്ര ശാസ്ത്രിയുടെ മതപ്രഭാഷണത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച പഞ്ച്കുല സന്ദർശിച്ച കുടുംബത്തെയാണ് പിന്നീട് സെക്ടർ 27 ലെ ഒരു വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ച ഏഴാമത്തെ വ്യക്തിയാണ് ഡെറാഡൂണിൽ ഒരു ടൂർ ആൻഡ് ട്രാവൽ ബിസിനസ് ഉണ്ടെന്നും എന്നാൽ നിലവിൽ കുടുംബം വലിയ കടക്കെണിയിലാണെന്നും അന്നത്തെ ചിലവിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥ ആയപ്പോഴാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും പറഞ്ഞതായിട്ടാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









