മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

പ്രദേശവാസികളും കച്ചവടക്കാരുമാണ് കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത രീതിയില്‍ കണ്ടെത്തിയത്.  

Updated: Nov 8, 2018, 12:31 PM IST
മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

മീററ്റ്: മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ കുഞ്ഞിനെ നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. സംഭവം നടന്നത് മീററ്റിലാണ്.

പ്രദേശവാസികളും കച്ചവടക്കാരുമാണ് കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത രീതിയില്‍ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞും രക്ഷിതാക്കള്‍ വരാതായതോടെ നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇടപെട്ട് കുഞ്ഞിന്‍റെ രക്ഷിതാക്കളെ കണ്ടെത്തുകയും ഇവര്‍ക്ക് താക്കീത് നല്‍കിയ ശേഷം കുഞ്ഞിനെ ഇവരുടെ കൂടെ വിട്ടയക്കുകയും ചെയ്തു.

സമീപകാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ കുഞ്ഞുങ്ങളെ കാറിലടച്ച് പോകുന്ന സംഭവം വര്‍ധിക്കുകയാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ദുരന്തങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.