പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

ഇത്തവണ പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ നടക്കും. ശീതകാല സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

Last Updated : Nov 22, 2017, 04:41 PM IST
പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

ന്യൂഡല്‍ഹി: ഇത്തവണ പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ നടക്കും. ശീതകാല സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

അഴിമതി ആരോപണങ്ങളെക്കുറിച്ചും നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി., റഫേല്‍ കരാര്‍, അമിത് ഷായുടെ മകനെതിരായ ആരോപണം തുടങ്ങിയവയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ നേരിടാന്‍ കഴിയാത്തതിനാലാണ് സമ്മേളനം വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൂടാതെ ഈ ചര്‍ച്ചകള്‍ ഗുജറത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാറിന് ഭയമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.  

ഡിസംബറില്‍ തുടങ്ങുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചിരുന്നെങ്കിലും തീയതികള്‍ വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ പാര്‍ലമെന്റ് സമ്മേളിക്കാത്തതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഉടന്‍ വിളിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചിരുന്നു.

സാധാരണ നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയിലാണ് ശീതകാല സമ്മേളനം തുടങ്ങാറുള്ളത്. നാല് ആഴ്ചയോളമാണ് സമ്മേളനം നീണ്ടുനില്‍ക്കുക.

 

Trending News