CAA:കേരളം,ബംഗാള്‍,ത്രിപുര സംസ്ഥാനങ്ങളില്‍ സമരത്തില്‍ മേല്‍ക്കയ്യ് നെടാനയെന്ന് സിപിഎം

സിപിഎം കേന്ദ്രകമ്മറ്റിയാണ് പൗരത്വ നിയമ ഭേദഗതിക്കെരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാള്‍,ത്രിപുര,കേരളം എന്നിവിടെങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതായി തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റി വിലയിരുത്തി.

Updated: Jan 18, 2020, 08:07 PM IST

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുന്നതിനും കേന്ദ്രകമ്മറ്റിയില്‍ തീരുമാനമെടുത്തു.മറ്റ് പാര്‍ട്ടികളുമായും സംഘടനകളുമായും ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാക്കുന്നതിനും കേന്ദ്രകമ്മറ്റിയില്‍ ധാരണയായി.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കുന്നതിന് പാര്‍ട്ടി തീരുമാനിച്ചു.ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി വിലയിരുത്തി.

പാര്‍ട്ടി അധികാരത്തിലിരിക്കുന്ന കേരളത്തിലും നേരത്തെ പാര്‍ട്ടി അധികാരത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിലൂടെ സിപിഎം ലക്ഷ്യമിട്ടത് രാഷ്ട്രീയ നേട്ടം തന്നെയാണെന്ന് കേന്ദ്ര കമ്മറ്റി വിലയിരുത്തലില്‍ നിന്ന് തന്നെ വ്യക്തമാകുകയാണ്.
ബംഗാളില്‍ തൃണമൂലും ബിജെപിയും രാഷ്ട്രീയമായി പോരാടുമ്പോള്‍ തങ്ങളുടെ ഇടം നഷ്ട്ടമാകാതെ പിടിച്ച് നില്‍ക്കുക എന്നതാണ് സിപിഎം സ്വീകരിക്കുന്ന തന്ത്രം.