)
ഗോവ: ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ചു. പശുപതി അശോക് ഗജപതിയെയാണ് രാഷ്ട്രപതി ഭവൻ ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചത്. ശ്രീധരൻപിള്ളയെ മാറ്റിയിട്ടാണ് പുതിയ ഗവർണറെ നിയമിച്ചത്. മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയിട്ടുണ്ട്.
ഹരിയാനയുടെ പുതിയ ഗവർണർ അസിം കുമാർ ഘോഷ്, ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ കബീന്ദ്ര സിംഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. പശുപതി ഗജപതി രാജു മുൻ സിവിൽ വ്യോമയാന മന്ത്രിയാണ്. ചെന്നൈയിലാണ് അദ്ദേഹം ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചയാളാണ് പശുപതി ഗജപതി രാജു.
ശ്രീധരൻ പിള്ളയ്ക്ക് നിലവിൽ മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. മിസോറാം ഗവർണറായും ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഗോവ ഗവർണറായി നിയമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.