Arrest: സുറത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം

വിമാനത്തിന്റെ ശുചിമുറിയിൽ കയറി ബീഡി വലിച്ച് യാത്രക്കാരൻ അറസ്റ്റിലായി. സുറത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം. യാത്രികനായ അശോക് ബിശ്വാസ് ആണ് പിടിയിലായത്. വ്യാഴാഴ്ച വിമാനം പുറപ്പെടുന്നതിന് മുൻപ് വിമാനത്തിലെ ശുചിമുറിയിൽ ഇയാൾ ബീഡി വലിക്കുകയായിരുന്നു. ഗുജറാത്തിലെ നവസാരിയിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശിയാണ് അശോക്.
സാങ്കേതിക പ്രശ്നങ്ങൾ കാരണം വിമാനം വൈകിയതിനാൽ പുറപ്പെടാൻ സാധിച്ചില്ല. ഈ സമയത്താണ് ശുചിമുറിയിൽ നിന്ന് പുകയുടെ ഗന്ധം വരുന്നതായി എയർ ഹോസ്റ്റസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എയർപോർട്ടിലെ സീനിയർ എക്സിക്യൂട്ടീവിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ അശോകിന്റെ ബാഗിൽ നിന്ന് ബീഡിയും തീപ്പെട്ടിയും കണ്ടെത്തി. തുടർന്ന് ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കി.
എയർലൈൻ സംഭവം ഡുമസ് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും യാത്രക്കാരൻ അറസ്റ്റിലാവുകയുമായിരുന്നു. എയർപോർട്ടുകളിലെ കർശനമായ സുരക്ഷാ പരിശോധനകൾക്കിടയിലും ബിശ്വാസ് ബീഡിയും തീപ്പെട്ടിയും വിമാനത്തിനുള്ളിലേക്ക് എങ്ങനെ കൊണ്ടുപോയി എന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. മറ്റ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കിയതിന് ബിഎൻഎസിന്റെ 125-ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.