Delhi Airport: വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്..! ഡൽഹിയിൽ നൂറിലേറെ വിമാന സർവീസുകൾ വൈകുന്നു

Delhi Airport: പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് വിമാനത്താവള അധികൃതർ

Written by - Vishnupriya S | Last Updated : Nov 7, 2025, 10:13 AM IST
  • ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ട് തുടങ്ങിയത്.
  • യാത്രികർ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ വിമാനക്കമ്പനികളെ ബന്ധപ്പെടാൻ നിർദേശവുമുണ്ട്.
Delhi Airport: വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്..! ഡൽഹിയിൽ നൂറിലേറെ വിമാന സർവീസുകൾ വൈകുന്നു

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തില്‍ തകരാർ നേരിട്ടതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് നൂറിലേറെ വിമാന സർവീസുകളാണ് വൈകിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ട് തുടങ്ങിയത്. യാത്രികർ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ വിമാനക്കമ്പനികളെ ബന്ധപ്പെടാൻ നിർദേശവുമുണ്ട്.

Add Zee News as a Preferred Source

ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എടിസി തകരാറുമൂലമാണ് യാത്ര വൈകുന്നതെന്നും യാത്രക്കാർക്കാവശ്യമായ സഹായത്തിന് ക്യാബിൻ ക്രൂവും മറ്റു ജീവനക്കാരും സജ്ജമാണെന്നും എയർ ഇന്ത്യയും അറിയിച്ചു. അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും ഇത് തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും എയർ ഇന്ത്യ വിശദീകരിച്ചിട്ടുണ്ട്. ഓൺലൈനായി വിമാനത്തിൻ്റെ സമയം പരിശോധിക്കണമെന്നും യാത്രക്കാർക്ക് കമ്പനി നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News