ട്രെയിനുകള്‍ വൈകിയാല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് എസ്എംഎസ് ലഭിക്കും

  

Updated: Jan 4, 2018, 10:09 AM IST
ട്രെയിനുകള്‍ വൈകിയാല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് എസ്എംഎസ് ലഭിക്കും

ട്രെയിനുകള്‍ വൈകിയാല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി വിവരം ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. 

മുന്‍പ് രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമേ യാത്രക്കാര്‍ക്ക് എസ്എംഎസ് വഴി വിവരം അറിയാന്‍ കഴിഞ്ഞിരുന്നത്.