വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! ഇനി പത്താം തരം ജയിക്കാൻ 33 ശതമാനം മതി

കൂടാതെ, 2019ലെ 10, 12 ബോർഡ് പരീക്ഷകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്താൻ തീരുമാനമായി. 

Last Updated : Oct 12, 2018, 11:02 AM IST
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! ഇനി പത്താം തരം ജയിക്കാൻ 33 ശതമാനം മതി

ഡൽഹി: അടുത്തവർഷം മുതൽ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാൻ 33 ശതമാനം മാർക്കു നേടിയാൽ മതി. ഇന്‍റേണൽ അസസ്‌മെന്‍റിനും ബോർഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാർക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. 

അതായത്, ഓരോ വിഷയത്തിലും ഇന്‍റേണൽ അസസ്‌മെന്‍റിനും ബോർഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം മാർക്കുണ്ടെങ്കിൽ വിജയിയായി പ്രഖ്യാപിക്കും. 

ഈ കൊല്ലത്തെ പത്താംക്ലാസ് പരീക്ഷയ്ക്ക്‌ ഈ ഇളവു നൽകിയിരുന്നുവെന്നും ഇത്‌ തുടരാനാണ് തീരുമാനമെന്നും സി.ബി.എസ്.ഇ. ചെയർമാൻ അനിത കർവാൾ അറിയിച്ചു.

കൂടാതെ, 2019ലെ 10, 12 ബോർഡ് പരീക്ഷകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്താൻ തീരുമാനമായി. 

40 വൊക്കേഷണൽ വിഷയങ്ങൾക്ക് പുറമേ, ടൈപ്പോഗ്രഫി ആൻഡ് ക൦പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഇംഗ്ലീഷ്), വെബ് ആപ്ലിക്കേഷൻസ്, ഗ്രാഫിക്സ്, ഓഫീസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലും ഫെബ്രുവരിയിൽ ബോർഡ് പരീക്ഷകൾ നടത്തും.
 

Trending News