ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി പതഞ്ജലി

2012 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടിയായിരുന്നു വരുമാനമെങ്കില്‍ 2016 വര്‍ഷത്തില്‍ ഇത് 10,000 കോടിയായി വര്‍ധിച്ചിരുന്നു. 

Last Updated : Dec 13, 2018, 04:29 PM IST
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി പതഞ്ജലി

ന്യൂഡല്‍ഹി: ചെറിയ ഫാര്‍മസിയായി തുടങ്ങി വന്‍ എഫ്‌എംസിജി കമ്പനിയായി മാറിയ പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. 

അടുത്ത അഞ്ചു വര്‍ഷത്തിനുള്ള 20,0000 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടുകയാണ് ബാബാ രാംദേവിന്‍റെ പതഞ്ജലി ആയൂര്‍വേദിക്‌സിന്‍റെ ലക്ഷ്യം.

2012 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടിയായിരുന്നു വരുമാനമെങ്കില്‍ 2016 വര്‍ഷത്തില്‍ ഇത് 10,000 കോടിയായി വര്‍ധിച്ചിരുന്നു. 

ദുര്‍ബലമായ വിതരണ ശൃംഖലയും ചരക്ക് സേവന നികുതി നടപ്പാക്കിയതു൦ കാരണം  അടുത്തകാലത്തായി കമ്പനിയുടെ പല ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞു. 

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പത്തുശതമാനം ഇടിഞ്ഞ് 8,148 കോടിയായി.
 
Trending News