Patanjali CSR Activities: സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പതഞ്ജലിയുടെ സിഎസ്ആർ പ്രവർത്തനങ്ങൾ

ഇന്ത്യൻ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ് പതഞ്ജലിയുടെ സിഎസ്ആർ സംരംഭങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Apr 7, 2025, 03:32 PM IST
  • "ആരോഗ്യത്തിലൂടെയും സൗഖ്യത്തിലൂടെയും സമൂഹത്തിൽ മാറ്റം കൊണ്ടുവരിക" എന്നതാണ് സിഎസ്ആർ പ്രവർത്തനങ്ങളിലൂടെ പതഞ്ജലി ലക്ഷ്യമിടുന്നത്.
  • പാവപ്പെട്ടവരെയും ആവശ്യക്കാരെയും ശാക്തീകരിക്കുന്നതിലും, പരിസ്ഥിതി സംരക്ഷിക്കുന്നതിലും, ഇന്ത്യയുടെ പുരാതന ആയുർവേദ, യോഗ പാരമ്പര്യങ്ങൾ നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇവരുടെ സംരംഭങ്ങൾ.
Patanjali CSR Activities: സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പതഞ്ജലിയുടെ സിഎസ്ആർ പ്രവർത്തനങ്ങൾ

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ് ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും ചേർന്ന് സ്ഥാപിച്ച പതഞ്ജലി ആയുർവേദ ലിമിറ്റഡ്. ആരോഗ്യ സംരക്ഷണം, ഫിറ്റ്നസ് എന്നീ മേഖലയിൽ പതഞ്ജലി കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആയുർവേദ, ഹെർബൽ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കാര്യത്തിലും പതഞ്ജലി മുന്നിട്ട് നിൽക്കുന്നു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി അഥവാ സിഎസ്ആർ പ്രവർത്തനങ്ങളിലൂടെ പതഞ്ജലി ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിനും, പരിസ്ഥിതി സംരക്ഷിക്കുന്നതിനും, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ഊന്നൽ നൽകുന്നു

Add Zee News as a Preferred Source

സിഎസ്ആർ

"ആരോഗ്യത്തിലൂടെയും സൗഖ്യത്തിലൂടെയും സമൂഹത്തിൽ മാറ്റം കൊണ്ടുവരിക" എന്നതാണ് സിഎസ്ആർ പ്രവർത്തനങ്ങളിലൂടെ പതഞ്ജലി ലക്ഷ്യമിടുന്നത്. പാവപ്പെട്ടവരെയും ആവശ്യക്കാരെയും ശാക്തീകരിക്കുന്നതിലും, പരിസ്ഥിതി സംരക്ഷിക്കുന്നതിലും, ഇന്ത്യയുടെ പുരാതന ആയുർവേദ, യോഗ പാരമ്പര്യങ്ങൾ നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സിഎസ്ആർ സംരംഭങ്ങളിലൂടെ പതഞ്ജലി ചെയ്യുന്നത്. സമൂഹത്തിനും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനകരമാണ് തങ്ങളുടെ പ്രവർത്തനങ്ങൾ എന്ന് ഉറപ്പാക്കാൻ കമ്പനി അവരുടെ സാമൂഹിക പ്രവർത്തനങ്ങളെ ബിസിനസ്സുമായി ബന്ധിപ്പിക്കുകയാണ്. 

പതഞ്ജലിയുടെ ഇന്ത്യയിലെ സിഎസ്ആർ സംരംഭങ്ങൾ

ആയുർവേദവും യോഗയും പ്രോത്സാഹിപ്പിക്കുന്നു

ആയുർവേദ മരുന്നുകളെയും യോഗയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു മുൻനിര ബ്രാൻഡാണ് പതഞ്ജലി. അതുവഴി ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സൗജന്യ യോഗാ ക്യാമ്പുകൾ - ഇന്ത്യയിലുടനീളം സൗജന്യ യോഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട് ബാബാ രാംദേവ്. യോഗ പഠിക്കുന്നതിനും ആളുകൽക്ക് അവരുടെ ശാരീരിക മാനസിക സൗഖ്യം മെച്ചപ്പെടുത്തുന്നതിനും ഈ യോ​ഗ ക്യാമ്പുകളിലൂടെ സാധിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. കൂടാതെ ഇത് യോഗയുടെ ഗുണങ്ങൾ മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആയുർവേദ ഗവേഷണ കേന്ദ്രം - പതഞ്ജലിക്ക് ഹരിദ്വാറിൽ ഒരു ഗവേഷണ കേന്ദ്രമുണ്ട്. ആയുർവേദ മരുന്നുകളും ഉൽപ്പന്നങ്ങളും ഫലപ്രദമാണെന്ന് ഉറപ്പാക്കാനുള്ള പരിശോധനയാണ് ഇവിടെ നടക്കുന്നത്. 

ഗ്രാമ വികസനവും കർഷകരെ സഹായിക്കലും

കർഷകരുടെയും ഗ്രാമങ്ങളുടെയും വികസനത്തിന് വലിയ പ്രാധാന്യം നൽകുന്ന കമ്പനിയാണ് പതഞ്ജലി.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നു - പ്രകൃതിദത്ത കൃഷി രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പതഞ്ജലി. കൃത്യമായ പരിശീലനം, നല്ല വിത്തുകൾ, ആവശ്യമായ ഉപകരണങ്ങൾ എന്നിവ നൽകുന്നതിനൊപ്പം വിളകൾ വിൽക്കാൻ കർഷകരെ സഹായിക്കുകയും ചെയ്യുന്നുണ്ട് ഇവർ

തൊഴിലവസരങ്ങൾ - ഗ്രാമങ്ങളിൽ ഫാക്ടറികളും ഉൽപ്പാദന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിലൂടെ പതഞ്ജലി നാട്ടുകാർക്ക് തൊഴിലവസരങ്ങൾ നൽകുകയാണ് ചെയ്യുന്നത്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ഹെർബൽ ഫാമിംഗ് സംരംഭം - ഔഷധ സസ്യങ്ങളും ചെടികളും എങ്ങനെ വളർത്താമെന്ന് പതഞ്ജലി കർഷകരെ പഠിപ്പിക്കുന്നു. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ കമ്പനിക്ക് അവരുടെ ഹെർബൽ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നിലവാരമുള്ള അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും സാധിക്കും.

വിദ്യാഭ്യാസവും നൈപുണ്യ വികസനവും

ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലും പുതിയ കഴിവുകളും അവരിൽ രൂപപ്പെടുത്തിയെടുക്കുന്നതിലും പതഞ്ജലി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആചാര്യകുലം സ്കൂൾ - ആധുനിക വിദ്യാഭ്യാസത്തെ ഇന്ത്യൻ സംസ്കാരം, വേദജ്ഞാനം, യോഗ, ധാർമ്മിക വിദ്യാഭ്യാസം എന്നിവയുമായി സംയോജിപ്പിക്കുന്നതാണ് പതഞ്ജലിയുടെ ആചാര്യകുലം സ്കൂൾ. പഠനത്തിൽ മാത്രമല്ല, സംസ്കാരത്തിലും പാരമ്പര്യങ്ങളിലും ഇവിടുത്തെ കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പതഞ്ജലി ഗുരുകുലങ്ങൾ - പുരാതന ഗുരുകുല സമ്പ്രദായം പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് പതഞ്ജലി ഗുരുകുലങ്ങൾ. ഇവിടെ വിദ്യാർത്ഥികൾക്ക് ആധുനികവും പരമ്പരാഗതവുമായ വിദ്യാഭ്യാസം നൽകുന്നു.

നൈപുണ്യ വികസന പരിപാടികൾ - ഭക്ഷ്യ സംസ്കരണം, ആയുർവേദം, യോഗ തുടങ്ങിയ മേഖലകളിൽ പതഞ്ജലി പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്ക് നല്ല ജോലികൾ നേടാനോ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനോ ഉള്ള കഴിവുകൾ ഇതിലൂടെ നേടിയെടുക്കാൻ സാധിദിക്കും. 

ആരോഗ്യ സംരക്ഷണവും സൗഖ്യവും

ആവശ്യക്കാർക്ക് താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണ സേവനങ്ങളാണ് പതഞ്ജലി നൽകുന്നത്.

സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ - സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുൾപ്പെടെ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ പതഞ്ജലി സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ ജനങ്ങൾക്ക് വൈദ്യോപദേശവും ആയുർവേദ ചികിത്സയും ലഭിക്കുന്നു.

ആയുർവേദ മരുന്നുകൾ - സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ആയുർവേദ മരുന്നുകളും ആരോഗ്യ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്രീകരിക്കുകയാണ് പതഞ്ജലി ചെയ്യുന്നത്. 

ആശുപത്രികൾ - സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ആയുർവേദ, അലോപ്പതി ചികിത്സകൾ ലഭ്യമാക്കുന്ന ആശുപത്രികളും കമ്പനി നടത്തുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ളതാണ്.

പതഞ്ജലിയുടെ സിഎസ്ആർ സംരംഭങ്ങൾ ഇന്ത്യൻ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പതഞ്ജലി രാജ്യത്തിന്റെ പുരോഗതിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News