മഹാരാഷ്ട്ര: നാഗ്പൂരിൽ പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് ഉടൻ ആരംഭിക്കും. നാഗ്പൂരിലെ മൾട്ടി-മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ്ബിലും എയർപോർട്ട് ഏരിയയിലുമാണ് പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. മാർച്ച് ഒമ്പതിന് പാർക്ക് പ്രവർത്തനം ആരംഭിക്കും.
2016 സെപ്റ്റംബറിൽ ആണ് ഈ ഫുഡ് പാർക്കിന് അടിത്തറ പാകിയത്. പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്കരണത്തിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറാൻ തയ്യാറായിരിക്കുകയാണ് ഇപ്പോഴിത്. ഈ ഫുഡ് പാർക്ക് ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ALSO READ: ഫുഡ് ആൻഡ് ഹെർബൽ പാർക്കുമായി പതഞ്ജലി ഗ്രൂപ്പ്
ജ്യൂസ്, ജ്യൂസ് കോൺസെൻട്രേറ്റ്, പൾപ്പ്, പേസ്റ്റ് എന്നിവ ഉത്പാദിപ്പിക്കുന്നതിനായി ദിവസവും 800 ടൺ പഴങ്ങൾ സംസ്കരിക്കും. കൂടാതെ മാമ്പഴം, പേര, പപ്പായ, മാതളനാരങ്ങ, സ്ട്രോബെറി, ആപ്പിൾ, പിയർ, തക്കാളി, കാരറ്റ് തുടങ്ങിയ പഴങ്ങളും സംസ്കരിക്കും. എല്ലാ ഉൽപ്പന്നങ്ങളും പ്രകൃതിദത്തമാണെന്നും പ്രിസർവേറ്റീവുകൾ ഇല്ലാത്തതാണെന്നും ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും.
സിട്രസ് പഴങ്ങളുടെ ശേഷിക്കുന്ന ഭാഗങ്ങൾ എണ്ണ അടിസ്ഥാനമാക്കിയുള്ളതും വെള്ളം അടിസ്ഥാനമാക്കിയുള്ളതുമായ സുഗന്ധ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കും. പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പതഞ്ജലി ഫുഡ് ആൻഡ് ഹെർബൽ പാർക്ക് ആരംഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









