മഹാരാഷ്ട്ര: നാഗ്പൂരിൽ പതഞ്ജലി ആയുർവേദ ലിമിറ്റഡ് സ്ഥാപിക്കുന്ന 'പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക്' കർഷകരുടെ വരുമാനം വർധിപ്പിച്ചേക്കും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ഉയർത്താനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ മെഗാ ഫുഡ് പാർക്ക് സഹായിക്കും.
സിട്രസ് പഴങ്ങളാണ് ഇവിടെ പ്രധാനമായും സംസ്കരിക്കുക. നാഗ്പൂരിലെ പ്രശസ്തമായ ഓറഞ്ച്, മൊസാമ്പി, നാരങ്ങ, മറ്റ് ട്രോപ്പിക്കൽ ഫ്രൂട്ട്സ് തുടങ്ങിയവയാണ് ഈ യൂണിറ്റിൽ സംസ്കരിക്കുക. പ്രതിദിനം 800 ടൺ സംസ്കരണ ശേഷിയുള്ള പ്ലാന്റാണിത്. ഇവിടെ ശീതീകരിച്ച ജ്യൂസ്, പൾപ്പ്, പേസ്റ്റ്, പ്യൂരി എന്നിവയും ഉത്പാദിപ്പിക്കും. ഇത് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ ഒരു വിപണി നൽകുകയും വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുകയും ചെയ്യും.
ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കർഷകരുമായി നേരിട്ടൊരു ബന്ധം സ്ഥാപിച്ചിരിക്കുകയാണ് പതഞ്ജലിയുടെ പുതിയ പദ്ധതിയിലൂടെ. കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ അവർക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അതുവഴി അവരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യാൻ ഈ പദ്ധതി സഹായിക്കുന്നു.
കർഷകരെ സാമ്പത്തികമായി ശാക്തീകരിക്കുക മാത്രമല്ല, പ്രാദേശിക കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയും കൂടി ചെയ്യുന്നതാണ് പതഞ്ജലിയുടെ ഈ പുതിയ സംരംഭം. കൂടാതെ, ഇത് തദ്ദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുകയും ദേശീയമായും, അന്തർദേശീയമായും നാഗ്പൂരിലെ കാർഷിക ഉൽപ്പന്നങ്ങൾ കൂടുതൽ വളരാൻ സഹായിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









