)
ഇന്നത്തെ ലോകത്ത് ആരോഗ്യം നിലനിർത്തുക എന്ന് പറയുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ആരോഗ്യത്തോടെയുള്ള ജീവിതത്തിനായി പല വഴികളും ആളുകൾ തേടുന്നു. യോഗ, ശരിയായ ഭക്ഷണ രീതി, ആയുർവേദ ചികിത്സകൾ തുടങ്ങി പല മാർഗങ്ങളെയും ആളുകൾ ആശ്രയിക്കുന്നു. വളരെ വേഗത്തിൽ നീങ്ങി കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പ്രകൃതിദത്ത ചികിത്സകളിലേക്ക് മടങ്ങുകയാണ് പലരും.
ഇവിടെയാണ് യോഗ ഗുരു ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ചേർന്ന് സ്ഥാപിച്ച പതഞ്ജലി ആയുർവേദം വിശ്വാസ്യത ആർജിക്കുന്നത്.
പതഞ്ജലി ആയുർവേദത്തിലൂടെ ആളുകൾക്ക് പ്രകൃതിദത്തമായ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ ലഭിക്കുന്നു. തങ്ങളുടെ ആയുർവേദ ഉൽപ്പന്നങ്ങളിലൂടെയും ചികിത്സകളിലൂടെയും ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് ആയുർവേദ ചികിത്സകളോടുള്ള വർദ്ധിച്ചുവരുന്ന താല്പര്യമാണ് പതഞ്ജലിയുടെ പ്രകൃതിദത്ത ചികിത്സകൾക്ക് വിശ്വാസ്യത നേടിക്കൊടുത്തത്.
സമ്മർദ്ദമേറിയ ഇന്നത്തെ ലോകത്ത്, ശരീരത്തിനും മനസിനും ഒരുപോലെ ശാന്തി ലഭിക്കുന്ന പ്രകൃതിദത്ത ചികിത്സകളിലാണ് ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരാതന ചികിത്സാ സമ്പ്രദായമായ ആയുർവേദം ആളുകൾക്കിടയിൽ വീണ്ടും സ്ഥാനം നേടുകയാണ്. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഏറ്റവും വിശ്വസനീയമായ മാർഗ്ഗമായി ഇന്ന് എല്ലാവരും ആയുർവേദത്തെ കാണുന്നു. പതഞ്ജലി ഈ പുരാതന ജ്ഞാനത്തെ ആധുനികതയുമായി കോർത്തിണക്കുകയാണ്.
വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതാവസ്ഥ
വാതം, പിത്തം, കഫം എന്നീ മൂന്ന് പ്രാഥമിക ഊർജ്ജങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണെന്ന് ആയുർവേദത്തിൽ പറയുന്നു. ശരീരത്തിലെ ഈ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന തരത്തിലാണ് പതഞ്ജലി ഉൽപ്പന്നങ്ങൾ തയാറാക്കുന്നത്. ഒരു വ്യക്തിയുടെ ശരീര പ്രകൃതത്തിന് അനുയോജ്യമായാണ് പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഹെർബൽ ടീ, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, ആയുർവേദ ടാബ്ലെറ്റുകൾ, റോസ് സിറപ്പ്, തുടങ്ങി പതഞ്ജലിയുടെ ഉൽപ്പന്നങ്ങളെല്ലാം അത്തരത്തിൽ നിർമ്മിച്ചെടുത്തവയാണ്. രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങളേക്കാൾ പ്രകൃതിദത്ത പരിഹാരങ്ങളാണ് ഇന്ന് എല്ലാവരും തിരഞ്ഞെടുക്കുന്നത്.
ആയുർവേദ ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയ അംഗീകാരം
ആയുർവേദ ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയ അംഗീകാരമാണ് പതഞ്ജലിയുടെ ജനപ്രീതി വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. പതഞ്ജലിയുടെ ഗവേഷണ ഫൗണ്ടേഷൻ ഒരു ആധുനിക ഗവേഷണ വികസന സ്ഥാപനമാണ്. ഇവിടെ തങ്ങളുടെ ഓരോ ഉൽപ്പന്നവും അവർ സമഗ്രമായി ഗവേഷണം ചെയ്യുന്നു.. ഈ ശാസ്ത്രീയ പിൻബലം ഉൽപ്പന്നങ്ങൾ ഫലപ്രദവും സുരക്ഷിതവും വിശ്വസനീയമാണെന്ന ആത്മവിശ്വാസം ഉപഭോക്താക്കളിലുണ്ടാക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യം സംരക്ഷിക്കാൻ തയാറെടുക്കുന്നവർക്കിടയിൽ പതഞ്ജലി ഏറെ വിശ്വാസ്യത നേടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.