വ്യത്യസ്തതകള്‍കൊണ്ട് സമ്പന്നമായി പത്മ പുരസ്‌കാരം!!

വ്യത്യസ്തതകള്‍കൊണ്ട് സമ്പന്നമായിരുന്നു ഇത്തവണത്തെ പത്മ പുരസ്‌കാരം. 2019ലെ പത്മ   പുരസ്കാര പട്ടികയില്‍ വിദേശികളും ഇടം നേടി.

Last Updated : Jan 26, 2019, 04:18 PM IST
വ്യത്യസ്തതകള്‍കൊണ്ട് സമ്പന്നമായി പത്മ പുരസ്‌കാരം!!

ന്യൂഡല്‍ഹി: വ്യത്യസ്തതകള്‍കൊണ്ട് സമ്പന്നമായിരുന്നു ഇത്തവണത്തെ പത്മ പുരസ്‌കാരം. 2019ലെ പത്മ   പുരസ്കാര പട്ടികയില്‍ വിദേശികളും ഇടം നേടി.

 അതേസമയം, നര്‍ത്തകി നടരാജിന് പത്മ പുരസ്‌കാരം സമ്മാനിക്കുമ്പോള്‍ പിറക്കുന്നത് ഒരു ചരിത്രമാണ്. കാരണം പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് നടരാജ്. 

തമിഴ്‌നാട്ടിലെ മധുരയിലാണ് ട്രാന്‍സ്‌വുമണായ നര്‍ത്തകിയുടെ ജനനം. വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ശാക്തീകരണത്തിന്‍റെ മാതൃകകളിലൊന്നാണ്.

ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്‍റെ അവഗണനയെ ചെറുത്തുതോല്‍പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്. അമ്പത്തിനാലു വയസ്സുള്ള ഇവര്‍ വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

സുദേവി മാതാജി എന്നറിയപ്പെടുന്ന ജർമൻ വനിതയായ ഫ്രീഡ്രിക്ക് ഐറിനയ്ക്ക് ഇന്ത്യ പത്മശ്രീ നൽകി
ആദരിച്ചു. ഇവരുടെ പ്രവര്‍ത്തന മേഘല പശു സംരക്ഷണമാണ്. അസുഖ൦ മൂലം ഉപേക്ഷിക്കപ്പെട്ട പശുക്കളെയാണ് ഇവര്‍ സംരക്ഷിക്കുന്നത്. പശുക്കള്‍ക്ക് മരുന്ന്, ഭക്ഷണം, ധാന്യ൦ എന്നിവ നല്‍കിയ പരിചരിക്കുന്ന ഇവരുടെ സ്ഥാപനം മധുരയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 20  വര്‍ഷത്തോളമായി ഇവര്‍ ഈ സ്ഥാപനം നടത്തിവരുന്നു.

അമേരിക്കന്‍ യോഗ ഗുരു താവു പോർചോണ്‍-ലിഞ്ചിനും ഇന്ത്യ പത്മ പുരസ്‌കാരം! നല്‍കി ആദരിച്ചു. 100 വയസ്സുകാരിയായ ഇവരാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യോഗ ഗുരു.

 

More Stories

Trending News