Pawan Kalyan: സിംഗപ്പൂര്‍ സ്‌കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു

Pawan Kalyan: പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കർ പവനോവിച്ചിന് (9) നാണ് പൊള്ളലേറ്റത്

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 03:55 PM IST
  • കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്.
  • പരുക്കേറ്റ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
  • പുക ശ്വസിച്ചതിന്റെ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുണ്ട്.
  • പവൻ കല്യാൺ സിംഗപ്പൂരിലേക്കു തിരിച്ചിട്ടുണ്ട്
Pawan Kalyan: സിംഗപ്പൂര്‍ സ്‌കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു

സിംഗപ്പൂര്‍ സ്‌കൂളിലെ തീപിടിത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു. പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കർ പവനോവിച്ചിന് (9) നാണ് പൊള്ളലേറ്റത്. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പുക ശ്വസിച്ചതിന്റെ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുണ്ട്. പവൻ കല്യാൺ സിംഗപ്പൂരിലേക്കു തിരിച്ചിട്ടുണ്ട്. കുട്ടി ചെറുപ്പം മുതൽ സിംഗപ്പൂരിൽ പഠിച്ചു വരികയായിരുന്നു. ഷോർട് സർക്യൂട് ആണ് അപകട കാരണമെന്നാണ് വിവരം. പവൻ കല്യാണിന്റെ മകന്‍ ഉൾപ്പെടെ 18 കുട്ടികൾക്കാണ് പരുക്കേറ്റത്. 

Add Zee News as a Preferred Source

അന്വേഷണത്തിനും തുടർനടപടികൾക്കുമായി സ്കൂൾ അടച്ചിരിക്കുകയാണ്. അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണ് പവൻ സംഭവം അറിയുന്നത്. ഉടൻതന്നെ സന്ദര്‍ശനം നിര്‍ത്തിവെച്ച് സിംഗപ്പൂരിലേക്ക് തിരിക്കണമെന്ന് ഉദ്യോഗസ്ഥരും അധികാരികളും നിര്‍ദേശിച്ചെങ്കിലും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിംഗപ്പുരിലേക്കു യാത്ര തിരിച്ചത്. പവൻ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയായ അന്ന ലെഷ്നേവയാണ് മാർക്ക് ശങ്കറിന്റെ അമ്മ. നടിയും മോഡലുമായിരുന്ന അന്ന റഷ്യൻ വംശജയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News