ഭക്ഷണം കളഞ്ഞാല്‍ പണി കിട്ടുന്നൊരിടം!!

കയറി വരുന്ന വാതിലില്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതുക്കൊണ്ട് ഒഴിഞ്ഞ് മാറാമെന്നും കരുതണ്ട. 

Last Updated : Feb 10, 2019, 03:40 PM IST
 ഭക്ഷണം കളഞ്ഞാല്‍ പണി കിട്ടുന്നൊരിടം!!

വീട്ടില്‍ ആഹാരം പാഴാക്കിയാല്‍ മുതിര്‍ന്നവരുടെ ഒരു വഴക്കില്‍ അതങ്ങ് അവസാനിക്കും. എന്നാല്‍, തെലങ്കാന വാറങ്കലിലെ കേദാരി ഫുഡ്‌ കോര്‍ട്ടില്‍ അത് നടക്കില്ല..

ഇവിടെ എത്തി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവനും കഴിക്കാതെ പാഴാക്കിയാല്‍ 50 രൂപ പിഴയായി നല്‍കേണ്ടി വരും. കയറി വരുന്ന വാതിലില്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതുക്കൊണ്ട് ഒഴിഞ്ഞ് മാറാമെന്നും കരുതണ്ട. 

ഗുണമേന്മ നിറഞ്ഞ ഭക്ഷണം തയാറാക്കിയും അത് മികച്ച രീതിയില്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തതിലൂടെ പേരെടുത്ത സ്ഥാപനമാണ്‌ കേദാരി ഫുഡ് കോര്‍ട്ട്. 

ഈ നീക്കം സ്ഥാപനത്തിന്‍റെ പ്രശസ്തി ഇപ്പോള്‍ കൂടുതല്‍ ഉയര്‍ത്തിയിരിക്കുകയാണെന്ന് സ്ഥാപനത്തിന്‍റെ ഉടമ ലിംഗാല കേദാരി പറഞ്ഞു. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയില്‍ 14,000 രൂപയാണ് പിഴ ഇനത്തില്‍ മാത്രം ലഭിച്ചതെന്നും അത് അനാഥാലയത്തിലേക്ക് സംഭാവന നല്‍കാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

പിഴയുടെ കാര്യം ഓര്‍മ്മപ്പെടുത്തുന്നതിനാല്‍ ആളുകള്‍ വളരെ സൂക്ഷിച്ചാണ് സ്ഥാപനത്തില്‍ എത്താറുള്ളതെന്നും പിഴ അടയ്ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നെന്നും ലിംഗാല  പറയുന്നു. 

അതേസമയം,തന്‍റെ സ്ഥാപനത്തിലെ സേവനങ്ങള്‍ മോശമാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അങ്ങോട്ട് പിഴ നല്‍കാനും തയാറാണ് ലിംഗാല. 

 

 

 

Trending News