ഇന്ധനവില കുത്തനെ ഉയരുന്നു; പെട്രോളിന് 79.69 ഡീസലിന് 72.82

കര്‍ണാടക തിരഞ്ഞെടുപ്പ് നാടകങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന്‍ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രൂപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയുമായി.  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 

Updated: May 18, 2018, 01:54 PM IST
ഇന്ധനവില കുത്തനെ ഉയരുന്നു; പെട്രോളിന് 79.69 ഡീസലിന് 72.82

തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പ് നാടകങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന്‍ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രൂപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയുമായി.  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില വ്യാപാരത്തിനിടെ ഇന്നലെ ബാരലിന് 80 ഡോളര്‍ കടന്നിരുന്നു. ഇറാനെതിരെയുള്ള ഉപരോധം അമേരിക്ക പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ്‌ ആഗോള വിപണിയില്‍ ക്രൂഡ് വില കുത്തനെ ഉയര്‍ന്നത്.

ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ തീരുമാനമെടുത്തതും വില കൂടാന്‍ കാരണമായി. രൂപയുടെ മൂല്യം കുത്തനെ താഴുന്നതിനും ഇത് കാരണമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം അറുപത്തിയെട്ടു രൂപയിലേക്ക് അടുക്കുകയാണ്. ആഗോള വിപണിയിലെ വില വര്‍ധനയെ തുടര്‍ന്ന് അഭ്യന്തര വിപണിയിലും വില ഉയരുകയാണ്. ഓഹരി വിപണിയും നഷ്ടത്തിലാണ്. വ്യാപാരത്തിനിടെ സെന്‍സെക്സ് 150 പോയിന്റ്‌ താഴ്ന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ കണക്കുകള്‍ പ്രകാരം  തെരഞ്ഞെടുപ്പിന് മുന്‍പ് ഏപ്രില്‍ 24നാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ അവസാനമായി മാറ്റമുണ്ടായിരിക്കുന്നത്. ഏപ്രില്‍ 24ന് ശേഷം ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല. 

https://www.iocl.com/TotalProductList.aspx