രാജ്യത്ത്​ ഇന്ധനവില വീണ്ടും കുറഞ്ഞു

രാജ്യത്ത്​ ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോൾ ലിറ്ററിന്​ 1.12 രൂപയും ഡീസൽ ലിറ്ററിന്​ 1.24 രൂപയുമാണ്​ കുറഞ്ഞത്​. 

Updated: Jun 15, 2017, 07:51 PM IST
രാജ്യത്ത്​ ഇന്ധനവില വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോൾ ലിറ്ററിന്​ 1.12 രൂപയും ഡീസൽ ലിറ്ററിന്​ 1.24 രൂപയുമാണ്​ കുറഞ്ഞത്​. 

പുതുക്കിയ വില ഇന്ന്​ അർധരാത്രി മുതൽ നിലവിൽ വരും. ദിവസവും ഇന്ധനവില മാറ്റുന്നതിനുള്ള പദ്ധതി​ തെരഞ്ഞെടുത്ത നഗരങ്ങളിൽ നാളെ മുതൽ എണ്ണകമ്പനികൾ നടപ്പിലാക്കും​.

നേരത്തെ, ഇന്ധനവില പുതുക്കല്‍ പരീക്ഷണടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി, ജംഷ്ഡ്പൂർ, ചണ്ഡീഗഢ്, ഉദയ്പൂർ എന്നീ നഗരങ്ങളിലാണ് ഇതു നടപ്പാക്കിയത്.