India Pakistan War: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഗുജറാത്തിലെ ഹസിറ തുറമുഖത്ത് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ വീഡിയോ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിട്ടുണ്ട്. ഇത് വ്യാജ വീഡിയോയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്ഥിതീകരിച്ചു.
'ഗുജറാത്തിലെ ഹസിറ തുറമുഖം ആക്രമിക്കപ്പെട്ടു എന്ന അവകാശവാദത്തോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ആക്രമണവുമായി ബന്ധമില്ലാത്ത വീഡിയോയാണ്. ഒരു എണ്ണ ടാങ്കർ സ്ഫോടനം നടന്നപ്പോൾ 2021 ജൂലൈ 7ന് ചിത്രീകരിച്ച വീഡിയോയാണിത്.' പിഐബി കുറിച്ചു.
This video is widely circulating on social media with a claim that Hazira Port in #Gujarat has been attacked #PIBFactCheck
* This is an unrelated video confirmed to depict an oil tanker explosion. The video is dated July 7, 2021.
* Do not share this video. Refer the link… pic.twitter.com/nlQwgVAj3k
— PIB Fact Check (@PIBFactCheck) May 9, 2025
അതേസമയം, ഇന്നലെയും ഇന്നുമായി പാകിസ്ഥാൻ സായുധ സേന പടിഞ്ഞാറൻ അതിർത്തിയിൽ മുഴുവൻ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായി ഇന്ത്യൻ സൈന്യം സ്ഥിതീകരിച്ചു.
"ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നിരവധി തവണ വെടിനിർത്തൽ കരാർ ലംഘിച്ചു. ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി തിരിച്ചടിച്ചു, വെടിനിർത്തൽ ലംഘനങ്ങൾക്ക് ഉചിതമായ മറുപടി നൽകി. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികളെയും ശക്തമായി നേരിടും," ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









