)
ഇന്ത്യ പാക് സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ എടിഎമ്മുകൾ അടച്ചിടുന്നു എന്നൊരു മെസേജ് പലരും കണ്ടുകാണും. രാജ്യത്തെ എടിഎമ്മുകള്‍ രണ്ടുമൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ പോകുന്നു എന്നാണ് ഈ വ്യാജ പ്രചാരണം. ഇതിന്റെ വസ്തുത വിശദമായി നോക്കാം.
ഇന്ത്യ പാക് സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വ്യാജ സന്ദേശമാണിതെന്ന് പിഐബി വ്യക്തമാക്കുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുമൂന്ന് ദിവസത്തേക്ക് എടിഎമ്മുകള്‍ അടച്ചിടുമെന്നാണ് വാട്സ്ആപ്പ് ഫോര്‍വേഡ് മെസേജിൽ പറയുന്നത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റാന്‍സംവെയര്‍ സൈബര്‍-അറ്റാക്ക് നടക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് എടിഎമ്മുകള്‍ അടച്ചിടുന്നതെന്നും, ഇന്ന് ആരും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ പാടില്ലെന്നും വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നു.
Are ATMs closed
— PIB Fact Check (@PIBFactCheck) May 9, 2025
A viral #WhatsApp message claims ATMs will be closed for 2–3 days.
This Message is FAKE
ATMs will continue to operate as usual
Don't share unverified messages.#IndiaFightsPropaganda pic.twitter.com/BXfzjjFpzD
ഇത് വ്യാജ സന്ദേശമാണെന്നും എടിഎമ്മുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്നും ഈ സമയത്ത് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പിഐബി അറിയിച്ചു. അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കുന്നതിനും എടിഎം സേവനങ്ങൾ സാധാരണപോലെ തുടരുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് സർക്കാരിന്റെ വസ്തുതാ പരിശോധനാ ഏജൻസി ഈ വിശദീകരണം നൽകിയത്. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളെക്കുറിച്ച് ജാഗ്രത പാലിക്കാനും കൃത്യമായ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം വിശ്വസിക്കാനും പിഐബി ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.