Fact Check: രാജ്യത്തുടനീളമുള്ള വിമാനത്താവള പ്രവേശനത്തിന് നിരോധനമില്ല: അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ? അറിയാം

PIB Fact Check: രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബിസിഎഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 9, 2025, 12:50 PM IST
  • രാജ്യത്തുടനീളമുള്ള വിമാനത്താവള പ്രവേശനത്തിന് നിരോധനമില്ല
  • അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ?
Fact Check: രാജ്യത്തുടനീളമുള്ള വിമാനത്താവള പ്രവേശനത്തിന് നിരോധനമില്ല: അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ? അറിയാം

PIB Fact Check on Airport Ban: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ ചില വിമാനത്താവളങ്ങൾ സർക്കാർ അടച്ചുപൂട്ടിയിരുന്നു. എന്നാൽ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇന്ത്യൻ സർക്കാർ രാജ്യത്തെ സിവിൽ ഏവിയേഷൻ അടച്ചുപൂട്ടിയതായി അവകാശപ്പെട്ടിരുന്നു. ഈ വാർത്ത തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) വ്യക്തമാക്കിയിട്ടുണ്ട്. മെയ് 8 ന് വൈകുന്നേരം പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചതിന് ശേഷമാണ് ഇങ്ങനൊരു വാർത്ത പരന്നത്.

Add Zee News as a Preferred Source

Also Read: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം; പാക് പൈലറ്റ് പിടിയിൽ, ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം

പാകിസ്ഥാനിലെ 9 ഭീകരരുടെ ഒളിത്താവളങ്ങൾ ആക്രമിക്കപ്പെട്ടു

ഏപ്രിൽ 22 ന് പഹൽഗാമിൽ തീവ്രവാദികൾ ഇന്ത്യൻ പൗരന്മാരെ ആക്രമിച്ചിരുന്നു. ഇതിൽ നേപ്പാളി പൗരന്മാർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ പാകിസ്ഥാൻ ഭീകരർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയ ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിനു കീഴിൽ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. മെയ് 7 ന് പുലർച്ചെ പാകിസ്ഥാനിലെ 9 തീവ്രവാദ ഒളിത്താവളങ്ങൾ ഇന്ത്യ നശിപ്പിച്ചു. ഇന്ത്യയുടെ ഈ ആക്രമണത്തിൽ 100 ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

മൂന്ന് പാക് യുദ്ധവിമാനങ്ങൾ തകർന്നു

ഇതിനുശേഷം സമയമനുസരിച്ച് ഇന്ത്യയെ ആക്രമിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. ശേഷം ഇന്നലെ രാത്രിയോടെ പാകിസ്ഥാൻ ജമ്മുവിലെയും രാജസ്ഥാനിലെയും ചില ഭാഗങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ ഇന്ത്യൻ സൈന്യം അത് പരാജയപ്പെടുത്തി. തുടർന്ന് ഇന്ത്യ നടത്തിയ പ്രതികാര നടപടിയിൽ പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരം നടക്കാനിരുന്ന റാവൽപിണ്ടി സ്റ്റേഡിയത്തിന് കേടുപാടുകൾ സംഭവിച്ചു. മെയ് 8 ന് വൈകുന്നേരം ഇന്ത്യ നടത്തിയ ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും തകർന്നു.

Also Read: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്

സുരക്ഷ വർദ്ധിപ്പിക്കാൻ എല്ലാ വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും നിർദ്ദേശം

സർക്കാർ സിവിൽ ഏവിയേഷൻ അടച്ചുപൂട്ടിയില്ല. എന്നാൽ സുരക്ഷാ കാരണങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു, ചണ്ഡീഗഡ്, ധർമ്മശാല വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) എല്ലാ വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുന്നതിന് മുമ്പ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് (SLPC) വിധേയരാകും. വിമാനത്താവളത്തിൽ വാഹനങ്ങളും പരിശോധിക്കും.

ഏതൊക്കെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്?

പഹൽ ആക്രമണവും അതിനെ തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം  വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, വ്യോമസേനാ സ്റ്റേഷനുകൾ, ഹെലിപാഡുകൾ, വ്യോമയാന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബിസിഎഎസ് പറഞ്ഞു.  ഇതിന്റെ അടിസ്‌ഥാനത്തിൽ ചണ്ഡീഗഡ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ഭുന്തർ, കിഷൻഗഡ്, പട്യാല, ഷിംല, കംഗ്ര-ഗഗ്ഗൽ, ബതിന്ഡ, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുണ്ട്ര, ജാംനഗർ, പോർബന്ദർ, കേശോദ്, കാണ്ട്ല, ഭുജ് എന്നീ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News