2022 ഓടെ പുതിയ ഇന്ത്യ.... രാജ്യം സുസ്ഥിര വികസന്‍ പാതയില്‍... പീയുഷ് ഗോയല്‍

2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാരംഭിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍...

Last Updated : Feb 1, 2019, 11:33 AM IST
2022 ഓടെ പുതിയ ഇന്ത്യ.... രാജ്യം സുസ്ഥിര വികസന്‍ പാതയില്‍... പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: 2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാരംഭിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍...

2022ഓടെ നവഭാരതം നിര്‍മ്മിക്കും. പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തെ വലച്ച വിലക്കയറ്റ൦ നിയന്ത്രണത്തിലാക്കി എന്നും പീയുഷ് ഗോയല്‍...

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സുസ്ഥിര, അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവെക്കാനായതയും അദ്ദേഹം ചൂണ്ടികാട്ടി. ഇത് രാജ്യത്തിന്‍റെ ആത്മഭിമാനം ഉയര്‍ത്തിയതായും ബജറ്റ് അവതരണത്തിനിടെ അദ്ദേഹം പറഞ്ഞു. 

239 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം. ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ കര്‍ശന നടപടിയെടുത്തു. ക്ലീന്‍ ബാങ്കിംഗിന് വേണ്ടി നിരവധി നടപടികളെടുത്തു. മൂന്ന് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം പിടിച്ചെടുത്തു. ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കി. നയപരമായ മരവിപ്പ് ഇല്ലാതാക്കി. വിലക്കയറ്റവും ധനക്കമ്മിയും കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഭീകരവാദം ഇല്ലാതായി. രാജ്യത്ത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കി. എല്ലാവര്‍ക്കും കുടിവെള്ളം, വൈദ്യുതി, കക്കൂസ് ലഭ്യമാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു.

ധനക്കമ്മി 3.4 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 2018 ഡിസംബറില്‍ പണപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ കഴിഞ്ഞു. സമ്പദ്ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി.

അതേസമയം, ബജറ്റവതരണം ആരംഭിച്ചതോടെ ലോക്സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ബജറ്റ് ചോര്‍ന്നുവെന്നും, സാമ്പത്തിക സര്‍വ്വേ അവതിപ്പിക്കാത്തതടക്കം ആരോപണങ്ങളിലാണ് ബഹളം നടന്നത്. 

 

 

Trending News