പ്ര​ണ​ബ് മു​ഖ​ർ​ജി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി കോടതി; വാദം കേൾക്കുന്നതിൽ നിന്നും സ്വയം രക്ഷപെട്ട് ജഡ്ജി

'ട​ർ​ബു​ല​ന്‍റ് ഇയർസ് 1980-1996' എന്ന പുസ്തകത്തിലൂടെ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജീ ഹി​ന്ദു വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തിയെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സ്വയം രക്ഷപെട്ട് ജഡ്ജി പ്രതിഭ എം സിംഗ്. 

Last Updated : Apr 7, 2018, 05:09 PM IST
പ്ര​ണ​ബ് മു​ഖ​ർ​ജി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി കോടതി; വാദം കേൾക്കുന്നതിൽ നിന്നും സ്വയം രക്ഷപെട്ട് ജഡ്ജി

ന്യൂ​ഡ​ൽ​ഹി: 'ട​ർ​ബു​ല​ന്‍റ് ഇയർസ് 1980-1996' എന്ന പുസ്തകത്തിലൂടെ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജീ ഹി​ന്ദു വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തിയെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സ്വയം രക്ഷപെട്ട് ജഡ്ജി പ്രതിഭ എം സിംഗ്. 

പരാതിക്കാര്‍ക്കുവേണ്ടി ഹാജരാവുന്ന അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജയിനിനെ തന്‍റെ ചേംബറില്‍ വിളിപ്പിച്ചാണ്, പ്രത്യേക കാരണമൊന്നുമില്ലാതെ തന്നെ ഈ കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍നിന്നും സ്വയം പിന്മാറുകയാണ് എന്ന് ജഡ്ജി അറിയിച്ചത്. 

ഈ വിഷയത്തില്‍ ജൂ​ലൈ 30നായിരുന്നു വാദം കേള്‍ക്കേണ്ടിയിരുന്നത്. ഇനി ഈ കേസില്‍ വാദം ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഏപ്രില്‍ 9 ന് കേള്‍ക്കും. 

ഒരു സംഘം അഭിഭാഷകരും സാമൂഹ്യ പ്രവർത്തകരുമാണ് മുന്‍ രാഷ്ട്രപതിയുടെ പുസ്തകത്തിനെതിരെ രംഗത്തെത്തിയത്. പുസ്തകം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നു എന്നതായിരുന്നു പരാതി. യു.​സി. പാ​ണ്ഡേ എ​ന്ന​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഇപ്പോള്‍ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടിയിരിക്കുന്നത്. പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ട​ർ​ബു​ല​ന്‍റ് ഇ​യേ​ഴ്സ് 1980-1996 എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​നം. പു​സ്ത​ക​ത്തി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നാ​ണു പാ​ണ്ഡേ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ പു​സ്ത​ക​ത്തി​ൽ നി​ന്നും ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി കീ​ഴ്ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. 

 

More Stories

Trending News