)
ഭോപ്പാല്‍: മധ്യപ്രദേശിലെ നര്സിംഗ്പുരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാമുകന് കഴുത്തറുത്തു കൊന്നു. നർസിംഗ്പൂരിലെ പട്ടേൽ വാർഡ് സ്വദേശിയായ സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഭിഷേക് കോഷ്തിയെ പോലീസ് പിടികൂടി. നർസിംഗ്പൂരിലെ ജില്ലാ ആശുപത്രിയിൽ പട്ടാപ്പകൽ, ആളുകൾ നോക്കി നിൽക്കെ ആയിരുന്നു കൊലപാതകം. ജൂൺ 27 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ആശുപത്രിയിലെ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും കൂട്ടിരിപ്പുകാരും എല്ലാം നോക്കി നിൽക്കെ ആണ് സംഭവം നടന്നത്. ഒരാൾ പോലും പ്രതിയായ അഭിഷേക് കോഷ്തിയെ തടയാൻ ശ്രമിച്ചില്ല എന്നതും ഞെട്ടിപ്പിക്കുന്നതാണ്. ആശുപത്രിയിലെ ട്രോമ സെന്ററിന് മുന്നിൽ ഇരിക്കുകയായിരുന്നു സന്ധ്യ. അൽപനേരം സംസാരിച്ചതിന് ശേഷം പെട്ടെന്ന് കത്തിയെടുത്ത് കഴുത്തറുക്കുകയായിരുന്നു പ്രതി.
അച്ഛന് ഹിരാലാല്‍ ചൗധരിയുടെ കൂടെ ആശുപത്രിയില്‍ കൂട്ടുനില്‍ക്കാനായി വന്നതായിരുന്നു സന്ധ്യ. കൊലപാതകം നടന്ന ദിവസം ഉച്ചക്ക് 2.30 ഓടു കൂടി പ്രതി ആശുപത്രിയില്‍ വന്ന് സന്ധ്യയെ കണ്ടു സംസാരിച്ചിരുന്നു. അതിനിടയ്ക്ക് പ്രതി സന്ധ്യയെ പിന്തുടര്ന്ന് ട്രോമാ സെന്ററിലെത്തുകയും 22-ാം നമ്പർ മുറിക്ക് മുമ്പില്‍ വെച്ച് ആക്രമിക്കുകയായിരിന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ രക്തം വാര്‍ന്ന് സന്ധ്യ കൊല്ലപ്പെട്ടു.
ആശുപത്രി ജീവനക്കാരുടെയും സെക്യൂരിട്ടിയുടെയും സാന്നിദ്ധ്യമുണ്ടായിട്ടു പോലും പ്രതി അവിടെനിന്ന് രക്ഷപ്പെട്ടു. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ തന്നേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ പിന്നീട് പറഞ്ഞത്. ഇതേ നഴ്സിങ് ഓഫീസർ തന്നെ ആയിരുന്നു വിവരം പോലീസിനെ അറിയിച്ചതും.
കൊലപാതകം നടന്ന് മണിക്കുറുകള്‍ക്കകം തന്നെ ഫോറന്‍സിക് സംഘം എത്തി. അന്വേഷണത്തിനായി സന്ധ്യയുടെ മൃതദേഹം മണിക്കൂറുകളോളം ട്രോമ സെന്ററിലെ 22-ാം നമ്പര്‍ മുറിക്ക് പുറത്ത് തന്നെ കിടന്നു. സന്ധ്യയുടെ മരണത്തില്‍ കുടുംബം അടിയന്തര നടപടി ആവശ്യപ്പെട്ട് റോഡ് ഉരോധിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷണം നടത്തുമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് രാത്രി പ്രതിഷേധം പിന്‍വലിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.