മാ​ന്ദ്യം മ​റി​ക​ട​ക്കണോ? ഈ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ!!

രാജ്യം നേരിടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കുന്നതുമായ "സാമ്പത്തിക മാന്ദ്യ"ത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി!!

Last Updated : Oct 18, 2019, 07:41 PM IST
മാ​ന്ദ്യം മ​റി​ക​ട​ക്കണോ? ഈ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ!!

ന്യൂ​ഡ​ല്‍​ഹി: രാജ്യം നേരിടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കുന്നതുമായ "സാമ്പത്തിക മാന്ദ്യ"ത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി!!

ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ഗ​നി​ര​ക്ക് സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ കഴിഞ്ഞ 7 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലേ​ക്കു താ​ഴ്ന്നു എ​ന്ന നീ​ല്‍​സ​ണ്‍ റി​പ്പോ​ര്‍ട്ടാണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഉ​പ​ദേ​ശ൦ നല്‍കാന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വിനെ പ്രേരിപ്പിച്ചത്.

കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ രാജ്യം നേരിടുന്ന സാമ്പത്തിക ​പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മു​ണ്ടെ​ന്നും വേ​ണ​മെ​ങ്കി​ല്‍ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ എ​ന്നു​മാ​യിരുന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

'ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ള്‍ അ​തീ​വ ദു​രി​ത​ത്തി​ലാ​ണ്. സാമ്പത്തിക രം​ഗം ത​ക​ര്‍​ന്നു. സ​ര്‍​ക്കാ​രി​ന് എ​ന്തു ചെ​യ്യ​ണ​മെ​ന്നു യാ​തൊ​രു പി​ടി​യു​മി​ല്ല. കോ​ണ്‍​ഗ്ര​സ് ഇത് മു​ന്‍​കൂ​ട്ടി ക​ണ്ടി​രു​ന്നു. പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യും കേന്ദ്ര ധ​ന​മ​ന്ത്രി​യും വേ​ണ​മെ​ങ്കി​ല്‍ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ, രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു. ഒപ്പം ഗ്രാ​മീ​ണ ഉ​പ​ഭോ​ഗം വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞ​താ​യു​ള്ള മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടും രാ​ഹു​ല്‍ ഷെ​യ​ര്‍ ചെ​യ്തു.

സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസും മോദി സര്‍ക്കാരും തമ്മിലുള്ള വാക്പോര് ഇപ്പോള്‍ പുതിയ തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം എല്ലാം വിറ്റുതുലയ്ക്കുന്ന ബേച്ചേന്ദ്ര മോദിയെന്ന് പ്രധാനമന്ത്രിയെ രാഹുല്‍ പരിഹസിച്ചിരുന്നു. ഇത് വലിയ ഹിറ്റായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരിഹാസം. 

ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ഗ നി​ര​ക്ക് ഏ​ഴു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലേ​ക്കു താ​ഴ്ന്ന​താ​യ റി​പ്പോ​ര്‍​ട്ട് വി​പ​ണി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ നീ​ല്‍​സ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്നു നീ​ല്‍​സ​ണ്‍ വി​പ​ണി ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

വ​ള​ര്‍​ച്ച​യി​ല്‍ ഗ്രാ​മീ​ണ ഇ​ന്ത്യ വ​ള​രെ പി​ന്നി​ലാ​ണ്. കൃ​ഷി, മ​ഴ​യു​ടെ ക്ര​മ​ത്തി​ലു​ണ്ടാ​യ വ​ലി​യ മാ​റ്റം തു​ട​ങ്ങി​യ​വ​യാ​ണു ഗ്രാ​മീ​ണ ഇ​ന്ത്യ​യെ ത​ള​ര്‍​ത്തി​യ​ത്. വി​ള​ക​ള്‍​ക്കു വി​ല​യി​ല്ലാ​യാ​യ​തോ​ടെ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം കു​റ​ഞ്ഞു. ഇ​തു ഗ്രാ​മീ​ണ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. വ​രു​മാ​നം കു​റ​യു​ന്ന​തു ക​ര്‍​ഷ​ക​രെ മാ​ത്ര​മ​ല്ല, ഭൂ​ര​ഹി​ത​രാ​യ കൂ​ലി​പ്പ​ണി​ക്കാ​രെ​യും വി​ഷ​മ​ത്തി​ലാ​ഴ്ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യ​ന്നു.

Trending News